ഗൂഗിള്‍ പേ ഇനി ഡാര്‍ക്ക് മോഡിൽ google pay includes dark mode

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2021 9:28 pm

Menu

Published on August 26, 2019 at 5:18 pm

ഗൂഗിള്‍ പേ ഇനി ഡാര്‍ക്ക് മോഡിൽ

google-pay-includes-dark-mode

ഡാര്‍ക്ക് മോഡിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള അപ്‌ഡേറ്റുകളാണ് ആന്‍ഡ്രോയിഡിന്റെ പത്താം പതിപ്പില്‍ വരാനിരിക്കുന്നത്. കറുത്ത പശ്ചാത്തലം തങ്ങളുടെ പ്രധാന ആപ്ലിക്കേഷനുകളിലും അവതരിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്.

അതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പണമിടപാട് സേവനമായ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്. ഗൂഗിള്‍ പേ ആപ്പിന്റെ v2.96.264233179 പതിപ്പിലാണ് ഡാര്‍ക്ക് മോഡ് സൗകര്യമുണ്ടാവുക.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്‌ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ആപ്ലിക്കേഷനില്‍ മുഴുവനായും ഡാര്‍ക്ക് തീം നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആപ്ലിക്കേഷന്‍ മുഴുവന്‍ കറുത്ത പശ്ചാത്തലത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ ഗൂഗിള്‍ പേയിലെ ഡാര്‍ക്ക് തീം ഉള്‍പ്പെടുന്ന v2.96 പതിപ്പ് പ്ലേസ്റ്റോറില്‍ എത്തും.

Loading...

More News