ഗൗരി നേഹയുടെ മരണം: സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:03 am

Menu

Published on February 14, 2018 at 10:19 am

ഗൗരി നേഹയുടെ മരണം: സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു

gouri-neha-death-principal-resigned

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹയുടെ മരണത്തെ തുടർന്ന് ആരോപണവിധേയരായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവം വിവാദമായ സാഹചര്യത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു.

അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവത്തില്‍ കുറ്റക്കാരിയായ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിന് നോട്ടീസയച്ചതിനെ തുടർന്നാണ് രാജി. വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിനില്‍ക്കെയാണ് പ്രിന്‍സിപ്പലിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചിരുന്നു. സസ്‌പെന്‍ഡ് ചെയ്ത അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്‌മെന്റ് യോഗം തന്നെ വിലയിരുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Loading...

More News