ഇനി എല്ലാ തൊഴിലും താത്കാലികം മാത്രം; വ്യവസായ മേഖലകളിലെ സ്ഥിരം തൊഴിലിന് അന്ത്യം കുറിച്ച് കേന്ദ്രസർക്കാർ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:46 pm

Menu

Published on March 22, 2018 at 9:41 am

ഇനി എല്ലാ തൊഴിലും താത്കാലികം മാത്രം; വ്യവസായ മേഖലകളിലെ സ്ഥിരം തൊഴിലിന് അന്ത്യം കുറിച്ച് കേന്ദ്രസർക്കാർ

government-notifies-fixed-term-jobs-for-all-sectors

ന്യൂഡൽഹി : തൊഴില്‍രംഗത്ത് വന്‍മാറ്റത്തിന് വഴിയൊരുക്കി കേന്ദ്രസർക്കാർ. എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലിനുപകരം കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. ഇതിനായി ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ്(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) കേന്ദ്ര ഭേദഗതി ചട്ടം 2018’ തൊഴില്‍മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇതിനായി ‘ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ്(സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) കേന്ദ്ര ഭേദഗതി ചട്ടം 2018’ തൊഴില്‍മന്ത്രാലയം വിജ്ഞാപനം ചെയ്തു.1946 ലെ വ്യവസായ തൊഴിൽ നിയമം ഭേദഗതി ചെയ്താണ് ഉത്തരവ് ഇറക്കിയത്. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ നിശ്ചിത കാലാവധി തൊഴിലിന് കരാർ ഉണ്ടാക്കിയിരിക്കണം. സ്ഥിരം തൊഴിലാളിക്ക് സേവനം ചെയ്തകാലത്തിന് ആനുപാതികമായി സേവനകാലാവധി നോക്കാതെ ആനുകൂല്യങ്ങൾ നൽകണം.

നിലവിലുള്ള തൊഴിലാളിയെ താത്കാലിക നിശ്ചിതകാല തൊഴിലാളിയാക്കാൻ പാടില്ല. നിശ്ചിതകാല തൊഴിലാളിയുടെ ജോലിസമയം, ശമ്പളം, അലവന്‍സുകള്‍ മറ്റാനുകൂല്യങ്ങള്‍ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനെക്കാള്‍ കുറയ്ക്കാൻ പാടില്ല. ചുരുങ്ങിയത് 5 വർഷം ജോലി ചെയ്‌താൽ ഗ്രാറ്റ്വിറ്റി ലഭിക്കും. എന്നാൽ നിശ്ചിതകാല തൊഴില്‍ രണ്ടോ മൂന്നോ വര്‍ഷമാണെങ്കിലും ഗ്രാറ്റ്വിറ്റി നൽകേണ്ടതാണ്. മിക്ക മേഖലകളിലും ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രം കരാർ നൽകി പിന്നീട് പുതുക്കാറാണ് പതിവ്. ഇങ്ങനെ വരുമ്പോൾ ഗ്രാറ്റ്വിറ്റി നൽകേണ്ടിവരില്ല. എന്നാൽ ഇനി മുതൽ ഈ സ്ഥിതിക്ക് മാറ്റം വരും. തുടര്‍ച്ചയായി 3 മാസം ജോലിചെയ്ത നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ചത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി വേണമെങ്കില്‍ പിരിച്ചുവിടാവുന്നതാണ്. 3 മാസത്തിനുള്ളിൽ പിരിച്ചുവിടുകയാണെങ്കിൽ അതിനുള്ള കാരണം രേഖാമൂലം നൽകിയിരിക്കണം.

Loading...

More News