ജിഷ്ണുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 11:40 am

Menu

Published on January 11, 2017 at 12:32 pm

ജിഷ്ണുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

govt-announces-rs-10-lakh-solatium-to-jishnus-family

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളെജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം. മന്ത്രിസഭാ യോഗമാണ് ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

സ്വാശ്രയ കോളെജിലെ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥായിരിക്കും സമിതിയുടെ അധ്യക്ഷൻ. ജിഷ്ണുവിന്‍റെ മരണത്തെ തുടർന്നാണ് സ്വാശ്രയ കോളെജിലെ നടത്തിപ്പ് സംബന്ധിച്ച പരിശോധന നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് പാമ്പാടി തിരുവല്വാമല നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ജിഷ്ണു ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ ജിഷ്ണു പരീക്ഷയ്ക്ക് തൊട്ടടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കി കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകര്‍ ജിഷ്ണുവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനസികമായി തളര്‍ന്ന ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സഹപാഠികളും ബന്ധുക്കളും പറഞ്ഞത്.

Loading...

More News