വരുന്നു നൂറു രൂപാ നാണയങ്ങൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2017 7:31 am

Menu

Published on September 13, 2017 at 1:38 pm

വരുന്നു നൂറു രൂപാ നാണയങ്ങൾ

govt-issue-rs-100-rs-5-coins-commemorate-mgr-birth-centenary

നൂറു രൂപയുടെ നാണയങ്ങൾ വരുന്നു. നൂറു രൂപയുടെ നാണയങ്ങൾ ഉടൻ പുറത്തിറങ്ങാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ (എം.ജി.ആർ) നൂറാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് നൂറു രൂപയുടെ നാണയം ഇറക്കുന്നത്.

ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. നൂറു ഓപ്പയുടെ നാണയങ്ങൾക്ക് പുറമെ അഞ്ചു രൂപ നാണയങ്ങളും സ്മരണാർത്ഥമായി പുറത്തിറക്കുന്നുണ്ട്.

ഒരു ഭാഗത്ത് അശോകസ്തംഭവും മറുഭാഗത്ത് എംജി രാമചന്ദ്രന്റെ ചിത്രവും ആലേഖനം ചെയ്ത രീതിയിലാണ് നൂറു രൂപയുടെ കോയിൻ ഇറക്കുന്നത്. 35 ഗ്രാം ആണ് നാണയത്തിന്റെ ഭാരം.

വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ചായിരിക്കും നാണയം നിർമ്മിക്കുക. രണ്ടു തരത്തിലുള്ള നാണയമാണ് സർക്കാർ ഇറക്കുന്നത്. ഒന്നിൽ സുബ്ബലക്ഷ്മിയുടെയും മറ്റൊന്നിൽ എം.ജി.ആറിന്റെയും ചിത്രമായിരിക്കും ഉണ്ടാവുക.

‘DR M G Ramachandran Birth Centenary’ എന്ന് നാണയത്തിൻ മേൽ ആലേഖനം ചെയ്തിരിക്കും. ദേവനാഗരി ലിപിയിലും നാണയത്തിൻ മുകളിൽ ഇത് എഴുതിയിട്ടുണ്ടാകും. എം.ജി.ആറിന്റെ ചിത്രത്തിന് താഴെയായി 1917-2017 എന്നും ആലേഖനം ചെയ്യും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News