മനുഷ്യ അസ്ഥികൂടങ്ങൾ, പ്ലാസ്റ്റിക് കറൻസികൾ..; ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തിലെ റൈഡിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:11 pm

Menu

Published on September 8, 2017 at 5:17 pm

മനുഷ്യ അസ്ഥികൂടങ്ങൾ, പ്ലാസ്റ്റിക് കറൻസികൾ..; ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തിലെ റൈഡിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ

gurmeet-ram-raheem-home-police-raid-2

സിര്‍സ: മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ആൾദൈവം ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിൽ റൈഡ് പുരോഗമിച്ചു കൊണ്ടിരിക്കെ ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനുഷ്യ അസ്ഥികൂടങ്ങളും പ്ലാസ്റ്റിക് കറൻസികളും അടക്കം ഞെട്ടിപ്പിക്കുന്ന പലതും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു.

സിർസയിലെ ആശ്രമ വളപ്പിൽ നിന്നും മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെടുത്തത് കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. തന്നോട് ശത്രുത പുലർത്തിയ ആളുകളെ കൊന്നു കുഴിച്ചിട്ടതാണ് ഇപ്പോൾ കണ്ട അസ്ഥികൂടങ്ങൾ എന്ന് ശക്തമായ ആരോപണം ഉയരുന്നുണ്ട്.

എന്നാൽ ഇത് ഗുർമീതിന്റെ അനുയായികൾ തന്നെ മരണപ്പെടുമ്പോൾ സംസ്കരിച്ചതാണെന്നു ചിലർ പറയുന്നുമുണ്ട്. ആശ്രമത്തിലേക്ക് വലിയ തുകകകൾ സംഭാവന ചെയ്യുന്നവർ മരണപെടുമ്പോൾ അവരോടുള്ള ആദരസൂചകമായി അവരുടെ ഭൗതിക ശരീരവും സംസ്കരിക്കാറുണ്ടെന്നും ഇവർ പറയുന്നു.

എന്നാൽ ആശ്രമത്തിൽ നിന്നും തെറ്റിപ്പിരിഞ്ഞ ആളുകളുടെ വാദം നേരെ തിരിച്ചാണ്. തന്നെ എതിർക്കുന്നവരെയൊക്കെ ഗുർമീത് കൊല്ലുകയും അവരുടെയൊക്കെ മൃതദേഹം എഴുപത് ഏക്കറോളം വരുന്ന തന്റെ ആശ്രമ വളപ്പിൽ തന്നെ കുഴിച്ചിടുകയും ചെയ്യലാണ് പതിവ് എന്ന് ഇക്കൂട്ടർ പറയുന്നത്.

ആശ്രമത്തിനുള്ളിലെ വ്യാപാര കേന്ദ്രത്തിൽ നിന്നും പൊലീസിന് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച കറൻസികൾ ലഭിച്ചിട്ടുണ്ട്. ഇത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ഇയാൾ സ്വന്തമായി കറൻസി ഉണ്ടാക്കിയതായും ആശ്രമത്തിനുള്ളിലെ വിനിമയത്തിന് ഇവ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.

മൈതാനം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ട്, വീടുകള്‍, ചന്തകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബാംഗങ്ങള്‍ താമസിക്കുന്ന കൂറ്റന്‍ ബംഗ്ലാവുകള്‍ എന്നിവയ്ക്ക് പുറമേ വിശ്വാസികള്‍ സ്ഥിരമായി താമസിക്കുന്ന കെട്ടിടങ്ങളും ഉൾക്കൊള്ളുന്ന 100 ഏക്കർ വരുന്ന ഒരു ടൗൺഷിപ്പും ഇവിടെയുണ്ട്. നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്.

പഞ്ചാബ് ഹരിയാന ഹൈക്കോടതി ബുധനാഴ്ച നൽകിയ നിർദേശപ്രകാരമാണ് ഗുർമീതിന്റെ ആശ്രമത്തിൽ അന്വേഷണസംഘം തിരച്ചിൽ നടത്തിയത്. 600 ഏക്കറിന് മേലെയായാണ് ദേര ആശ്രമം പരന്നു കിടക്കുന്നത്. ഹരിയാന പൊലീസിലെ അംഗങ്ങൾ, അർദ്ധ സൈനികർ, ബോംബ് സ്‌കോഡ്, ഡോഗ് സ്കോഡ് തുടങ്ങി വലിയൊരു സംഘം തന്നെ ഇവിടെ തമ്പടിച്ചിട്ടുണ്ട്.

Loading...

More News