ജയിലില്‍ ജോലിയെടുക്കുന്ന ആൾദൈവത്തിന് ദിവസക്കൂലി 20രൂപ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:12 am

Menu

Published on September 20, 2017 at 11:49 am

ജയിലില്‍ ജോലിയെടുക്കുന്ന ആൾദൈവത്തിന് ദിവസക്കൂലി 20രൂപ…!

gurmeet-ram-rahim-earns-rs-20-daily-growing-vegetables-in-jail

പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുര്‍മീത് സിംഗ് ജയിലിൽ വെറുതെ ഇരിക്കുകയല്ല.ആവശ്യത്തിന് ജോലിയും അതിന് ദിവസക്കൂലിയും ഇയാൾക്ക് ലഭിക്കുന്നുണ്ട്. ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള ഗുര്‍മീതിന് ഇപ്പോൾ ദിവസം 20 രൂപയാനുലഭിക്കുന്നത്.ജയില്‍ പുള്ളികള്‍ക്ക് വൈദഗ്ധ്യമനുസരിച്ചാണ് അധികൃതര്‍ ജോലി നല്‍കുന്നത്. അവിദഗ്ധനായ ഗുർമീതിനാകട്ടെ കിട്ടിയ ജോലി പച്ചക്കറി കൃഷി ചെയ്യാനാണ്. ജയിലിനു സമീപം 900 സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിലാണ് പച്ചക്കറിത്തോട്ടം ഉള്ളത്. പച്ചക്കറികള്‍ നടുന്നതിനു പുറമേ കുറ്റിച്ചെടികള്‍ വെട്ടി ആകൃതി വരുത്തുക, വൃത്തിയാക്കുക എന്നീ ജോലികളും ഇയാൾക്കുണ്ട്.

ഗുര്‍മീത് നട്ടുനനച്ച് വളര്‍ത്തുന്ന തോട്ടത്തിലെ പച്ചക്കറികള്‍ ജയിലിലെ മെസിലെ ഭക്ഷണത്തിനായിരിക്കും ഉപയോഗിക്കുക. എല്ലാ സുഖസൗകര്യങ്ങളോടം കൂടി ജീവിച്ചിരുന്ന റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്. ഗുര്‍മീതിന് ദിവസവും എട്ടു മണിക്കൂര്‍ ജോലി ചെയ്യണം. രണ്ട് ബലാത്സംഗക്കേസിലാണ് ഗുര്‍മീത് ഇപ്പോള്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് 20 വർഷം ജയിലിൽ കഴിയാനാണ് വിധി.കൊലപാതകം ഉള്‍പ്പടെയുള്ള കേസുകളിലെ വിചാരണ ഇനിയും പൂര്‍ത്തിയാകാനുണ്ട്. അറസ്റ്റിന് ശേഷം സിര്‍സയിലെ ദേരാ കേന്ദ്രത്തിലെത്തിയ അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് അവിടെ നിന്ന് കിട്ടിയിരുന്നത്. ആശ്രമത്തില്‍ സ്വന്തമായി കറന്‍സി വരെ ഗുര്‍മീത് ഏര്‍പ്പെടുത്തിയിരുന്നു. ജയിലില്‍ യാതൊരു വിധ പരിഗണനകളും ഗുര്‍മീത് സിങ്ങിന് കൊടുക്കുന്നില്ല.ദിവസവും അതിരാവിലെ എഴുന്നേറ്റുള്ള ധ്യാനം ജയിലിലും ഗുർമീത് മുടക്കിയിട്ടില്ല.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News