ജിമ്മിലെ തുടക്കക്കാരുടെ ശ്രദ്ധയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:40 pm

Menu

Published on November 29, 2017 at 4:01 pm

ജിമ്മിലെ തുടക്കക്കാരുടെ ശ്രദ്ധയ്ക്ക്

gym-nutrition-for-starters

ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ജിമ്മില്‍ പോയി വര്‍ക്ക്ഔട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. എന്നാല്‍ പലര്‍ക്കും ഇതൊരു ഫാഷന്‍ പോലെയാണ് ഇന്ന്.

രാവിലെയോ വൈകിട്ടോ കുറച്ച് നേരം ജിമ്മില്‍ ചെലവഴിക്കുന്നത് ഇപ്പോള്‍ മിക്കവരുടെയും പതിവാണ്. ചിലര്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിനപരിശ്രമം നടത്തുമ്പോള്‍ ചിലരാകട്ടെ ഒരു വ്യായാമം എന്ന നിലയ്ക്കാണ് ജിമ്മിലേക്ക് പോകുന്നത്. എന്തായാലും ആദ്യമായി ജിമ്മില്‍ പോകുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ജിമ്മില്‍ പോകും മുന്‍പ് നിങ്ങള്‍ക്ക് എന്തെങ്കിലും പോഷകാഹാരകുറവുകള്‍ ഉണ്ടോ എന്ന് ആദ്യം അറിയണം. ഉദാഹരണത്തിന് വൈറ്റമിന്‍ ഡിയുടെയോ കാത്സ്യത്തിന്റെയോ കുറവുള്ളവര്‍ക്ക് പെട്ടെന്നുള്ള വര്‍ക്ക്ഔട്ട് പ്രതിരോധശേഷി കുറയാനോ, ഒടിവുകള്‍ സംഭവിക്കാനോ കാരണമായേക്കാം. മഗ്‌നീഷ്യത്തിന്റെ കുറവുള്ളവര്‍ക്ക് കൈകാല്‍ വേദന ഉണ്ടാകാം.

ജിമ്മില്‍ പോകുന്നവര്‍ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം വെറുതെ പോയി കുറച്ചു വ്യായാമം ചെയ്തതു കൊണ്ടു മാത്രം നിങ്ങള്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്നതാണ്. കൃത്യമായ ഡയറ്റ് പാലിച്ചാല്‍ മാത്രമേ ജിമ്മില്‍ വിയര്‍പ്പൊഴുക്കുന്നതിന്റെ ഗുണം ലഭിക്കൂ. ഒരിക്കലും നിങ്ങളുടെ പ്രതിരോധശേഷിയെ തകര്‍ത്തുകൊണ്ടാകരുത് വര്‍ക്ക്ഔട്ട് നടത്തേണ്ടത്.

ജിമ്മില്‍ പോകുന്നവര്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ആവശ്യമായ ജലാംശം ഇല്ലാതെ എന്ത് ചെയ്താലും വിപരീതഫലമാകും ഉണ്ടാകുക. വ്യായാമം ചെയ്യുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും നന്നായി വെള്ളം കുടിക്കണം. നന്നായി വിയര്‍ക്കുന്ന ഒരാള്‍ കുറഞ്ഞത് 500-600 മില്ലിലിറ്റര്‍ വെള്ളമെങ്കിലും ഇത്തരത്തില്‍ കുടിക്കണം.

ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍, നട്ട് ബട്ടര്‍, തൈര്, വേവിച്ച ഉരുളക്കിഴങ്ങ്, നട്ട്‌സ് എന്നിവ ജിമ്മിലെ തുടക്കക്കാര്‍ ഉറപ്പായും കഴിക്കേണ്ട ഭക്ഷണസാധനങ്ങളാണ്.

അതുപോലെ ജിമ്മില്‍ പോകാന്‍ തുടങ്ങുമ്പോള്‍ തന്നെ പ്രോട്ടീന്‍ പൗഡറുകളോ സപ്ലിമെന്റുകളോ ഉപയോഗിക്കേണ്ട കാര്യമില്ല. നട്ട്‌സ് പോലെയുള്ള പോഷകാഹാരങ്ങള്‍ കഴിക്കുക, നന്നായി വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക ഇക്കാര്യങ്ങള്‍ പാലിക്കണം.

മറ്റു വ്യായാമങ്ങള്‍ ഒന്നും ചെയ്യാതിരുന്നു പെട്ടെന്നൊരുനാള്‍ കഠിനമായ വ്യായാമങ്ങള്‍ ആരംഭിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നത് പ്രധാനമാണ്. ഇത് ലഭിക്കാതെ വരുമ്പോഴാണ് തലകറക്കം, ക്ഷീണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

Loading...

More News