ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സുപ്രിം കോടതി അംഗീകരിച്ചു, ഹൈക്കോടതി വിധി റദ്ദാക്കി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:26 pm

Menu

Published on March 8, 2018 at 3:35 pm

ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സുപ്രിം കോടതി അംഗീകരിച്ചു, ഹൈക്കോടതി വിധി റദ്ദാക്കി

hadiya-case-supreme-court-allowed-marriage-and-case-is-over

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ സുപ്രിം കോടതിയുടെ സുപ്രധാന വിധി. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം സാധുവാണെന്ന് സുപ്രിം കോടതി വിധിച്ചു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അതേസമയം, ഷെഫിന്‍ ജഹാനും ഹാദിയയ്ക്കും എതിരെ തെളിവുകളുണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് കേസെടുക്കാം. അതല്ലാതെ അവരുടെ വിവാഹത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയോടെ കേസ് അവസാനിച്ചെന്ന് ഷഫിന്‍ ജഹാന്‍റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാൽ കോടതി വിധി പൂർണമല്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍റെ പ്രതികരിച്ചു. മകളുടേത് തട്ടിക്കൂട്ട് വിവാഹമാണെന്ന് കോടതിയെ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അശോകന്‍ പറഞ്ഞു.

Loading...

More News