കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:27 am

Menu

Published on May 12, 2017 at 11:18 am

കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞ്

haryana-shocker-snake-found-in-mid-day-meal-at-govt-school

ഫരീദാബാദ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പാമ്പിന്‍കുഞ്ഞ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലെ അനാസ്ഥയ്ക്ക് ഉദാഹരണം കൂടിയായിത്.

കഴിഞ്ഞ ദിവസം ഫരീദാബാദിലെ രാജ്കീയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. പാമ്പിനെ കണ്ടെത്തിയ ഉടനെ ഭക്ഷണ വിതരണം നിര്‍ത്തി. എന്നാല്‍ ഇതിനകം കുറച്ചു കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നു. ഈ കുട്ടികളില്‍ ചിലര്‍ക്കു ഛര്‍ദ്ദിലും അനുഭവപ്പെട്ടു.

സ്‌കൂള്‍ പ്രിന്‍സിപ്പാളും ടീച്ചര്‍മാരും ഭക്ഷണം രുചിച്ചുനോക്കുന്നതിനിടെയാണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടികളോടു ഭക്ഷണം കഴിക്കുന്നതു നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണത്തില്‍നിന്ന് സ്ഥിരം പഴകിയ മണം വരുമായിരുന്നുവെന്ന് കുട്ടികള്‍ അറിയിച്ചു. അതിനാല്‍ ഇത്തവണത്തെ മണം കുട്ടികള്‍ കാര്യമാക്കിയില്ല.

അതേസമയം, വിവരം ഉടന്‍തന്നെ ഉന്നത അധികൃതരെയും ഉച്ചഭക്ഷണം എത്തിക്കുന്ന ഇസ്‌കോണ്‍ ഫുഡ് റിലീഫ് ഫൗണ്ടേഷനെയും അറിയിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇസ്‌കോണ്‍ ഫൗണ്ടേഷന്‍ ഭക്ഷണം വിതരണം ചെയ്യുന്ന മറ്റു സ്‌കൂളുകളെയും വിവരം അറിയിച്ചിട്ടുണ്ട്.

Loading...

More News