പേരയിലയെ അത്രയ്ക്കങ്ങ് നിസ്സാരമാക്കേണ്ട

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 23, 2018 5:57 am

Menu

Published on February 16, 2017 at 3:21 pm

പേരയിലയെ അത്രയ്ക്കങ്ങ് നിസ്സാരമാക്കേണ്ട

health-benefits-guava-leaf

നമ്മുടെ നാട്ടിലും തൊടിയിലും മറ്റും ധാരാളമായി കണ്ടുവരുന്ന ഒന്നാണ് പേരക്ക. ഇതിന്റെ ഫലം മാത്രമല്ല ഗുമേന്മയുളളത് ഇലയും അതുപോലെ തന്നെയാണ്. പേരയിലയുടെ ഗുണത്തെപ്പറ്റി ആരും തന്നെ അത്ര ബോധവാന്മാരല്ല എന്നതാണ് കാര്യം.

അത്ര നിസാരമാക്കി തള്ളിക്കളയേണ്ട ഒന്നല്ല പേരയില. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണിത്. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. പേരയിലയിലെ ഒരു പ്രധാന ഘടകം വൈറ്റമിന്‍ ബി ആണ്. അതുകൊണ്ടു തന്നെ തലമുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രയോജനകരമാണിത്.

പേരയിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യുകയും തല കഴുകുകുകയും ചെയ്യുന്നത് മുടികൊഴിച്ചില്‍ നില്‍ക്കാന്‍ സഹായിക്കും. കൂടാതെ താരന്റെ ശല്യത്തിന് പേരയില അരച്ച് തലയില്‍ പുരട്ടിയാല്‍ മതി. പേരയുടെ നീര് തലയില്‍ പുരട്ടിയാല്‍ പേന്‍ ശല്യവും ഇല്ലാതാകും.

ഒരു വേദന സംഹാരിയായും പേരയില ഉപയോഗിക്കാവുന്നതാണ്. മുഖക്കുരുമൂലമുണ്ടാകുന്ന കറുത്ത പാടുകളകറ്റാനും പേരയില നല്ലതാണ്. പേരയിലയിലെ ആന്റിസെപ്റ്റിക് ഘടകം മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടയും.

ദന്ത രോഗങ്ങള്‍ക്കും പേരയില ഉത്തമ പ്രതിവിധിയാണ്. പല്ലുവേദന, മോണപഴുപ്പ്, വായ്‌നാറ്റം എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ് പേരയില. പേരയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പ്പം ഉപ്പിട്ട് കവിള്‍ക്കൊണ്ടാല്‍ പല്ലു വേദനയ്ക്കും മോണ പഴുപ്പിനും ശമനം കിട്ടും.

അല്‍പ്പം പേരയില വെള്ളത്തിലിട്ടു തിളപ്പിച്ച് ഇതു മൂന്നു നേരം കുടിച്ചാല്‍ വയറു വേദന ശമിക്കും. പേരയിലയിലെ ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ വയറിലെ ബാക്ടീരിയകളെ തുരത്തി ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ വര്‍ദ്ധിപ്പിക്കും.

Loading...

More News