വാഴക്കൂമ്പിൻറെ ചില ആരോഗ്യ രഹസ്യങ്ങൾ ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 1:45 pm

Menu

Published on April 9, 2018 at 3:47 pm

വാഴക്കൂമ്പിൻറെ ചില ആരോഗ്യ രഹസ്യങ്ങൾ …!

health-benefits-of-banana-flowers

നമ്മുടെ നാട്ടിൽ വളരെ സുലഭമായി കാണപ്പെടുന്നതാണ് വാഴക്കൂമ്പ്. ഇതിനെ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട. വാഴപ്പഴത്തേക്കാൾ കൂടുതൽ ഗുണങ്ങൾ തരുന്നതാണ് വാഴക്കൂമ്പ്. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പ് അറിയപ്പെടുന്നത്. പഴമക്കാരുടെ പ്രധാനപ്പെട്ട ആഹാരങ്ങളിൽ ഒന്നായിരുന്നു ഇത്. വൈറ്റമിൻ എ,വൈറ്റമിൻ സി,വൈറ്റമിൻ ഇ,പൊട്ടാസ്യം,ഫൈബർ,തുടങ്ങി നിരവധി ധാതുക്കളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വാഴക്കൂമ്പ്. രുചികരമായ രീതിയിൽ കൂമ്പിനെ കറി വെച്ചാൽ വാഴയുടെ ഹൃദയം തന്നെയാണ് നമുക്ക് ലഭിക്കുന്നത്. വാഴക്കൂമ്പിൻറെ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം..

മാനസിക നിലയെ സ്വാധീനിക്കുന്നു
മാനസികനിലയെ സ്വാധീനിക്കാൻ വാഴക്കൂമ്പിന് സാധിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠയെ ഇല്ലാതാക്കാനും ഇത് സഹായിക്കും.

ക്യാൻസറിനെ പ്രതിരോധിക്കുന്നു
വാഴക്കൂമ്പ് ഉപയോഗിക്കുന്നത് മൂലം ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അകാലവർദ്ധക്യം തടയാനും ഇത് കഴിക്കുന്നത് ഉത്തമമാണ്.മുലയൂട്ടുന്ന അമ്മമാർക്ക്
മുലയൂട്ടുന്ന അമ്മമാർ വാഴക്കൂമ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. കുട്ടികൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കാൻ ഇത് സഹായിക്കും.

ആർത്തവകാലത്തെ വേദന ഇല്ലാതാക്കുന്നു
വാഴക്കൂമ്പ് എല്ലാ ദിവസവും രാവിലെ തൈരിനൊപ്പം പാകം ചെയ്ത് കഴിക്കുന്നത് ആർത്തവ കാലത്തെ വേദന ഇല്ലാതാക്കും.രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു
വാഴക്കൂമ്പിൻറെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എന്നാൽ പുതു തലമുറയ്ക്ക് വാഴക്കൂമ്പ് എന്താണെന്ന് പോലും തിരിച്ചറിയില്ല.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
ഭക്ഷണത്തോടൊപ്പം വാഴക്കൂമ്പ് കഴിക്കുന്നത് പ്രമേഹത്തെ തടയാൻ സഹായിക്കും. ഏറെക്കാലമായി പ്രമേഹത്താൽ ബുദ്ധിമുട്ടുന്നവർക്ക് ഏറ്റവും നല്ല ഔഷധമാണ് വാഴക്കൂമ്പ്.

Loading...

More News