Health Benefits Of Burping

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:56 pm

Menu

Published on July 14, 2018 at 2:34 pm

ഏമ്പക്കം വിടുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

health-benefits-of-burping-2

ഏമ്പക്കം മിക്കയാളുകളിലും ഉണ്ടാകാറുണ്ട്. ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്ത് പോകുന്ന പ്രക്രിയ ആണ് ഏമ്പക്കം. പാൽ കുടിച്ചു കഴിഞ്ഞാൽ കുഞ്ഞുങ്ങളിൽ വരെ ഏമ്പക്കം ഉണ്ടാകാറുണ്ട്. മിക്കയാളുകളും ഊണ് കഴിച്ചു കഴിഞ്ഞാൽ ഏമ്പക്കം വിടുന്നത് കാണാം. ചിലപ്പോൾ ഇതിന് ദുർഗന്ധമുണ്ടാവുകയും ചെയ്യും. ഏമ്പക്കം ചിലപ്പോൾ കേൾക്കുന്നവരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഏമ്പക്കം ഇടുന്നത് മൂലം ആരോഗ്യ ഗുണങ്ങളുണ്ടെന്നതാണ് സത്യം.

1.ഒരാൾ ഏമ്പക്കം ഇടുമ്പോൾ അതിലൂടെ കാർബണ്‍ ഡൈ ഓക്സൈഡാണ് പുറന്തള്ളപ്പെടുന്നത്. ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

2.നല്ല ദഹനം നടക്കാന്‍ ഏമ്പക്കം വിടുന്നത് നല്ലതാണ്. വയറ്റില്‍ ഗ്യാസ് കുമിഞ്ഞു കൂടുന്നത് ദഹനപ്രക്രിയയ്ക്കു തടസം സൃഷ്ടിക്കും.

3.ഗ്യാസ്, ഇതുവഴിയുണ്ടാകുന്ന നെഞ്ചുവേദന എന്നിവ ഇല്ലാതാക്കാൻ ഏമ്പക്കം വഴി സാധിക്കും. ഇത് വഴി വയറ്റിലുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയാണ് ചെയ്യുന്നത്.

4.ഏമ്പക്കം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഇത് ഹൃദയത്തിനുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാൻ സഹായിക്കും.

5.വയര്‍ അമിതമായി നിറഞ്ഞു കഴിഞ്ഞാല്‍, പ്രത്യേകിച്ചു ഗ്യാസ് നിറഞ്ഞാല്‍ മനംപിരട്ടലുണ്ടാകാനും ഓക്കാനിയ്ക്കാനുമെല്ലാം സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ ഏമ്പക്കത്തിലൂടെ സാധിക്കും.

6.ഗ്യാസുള്ള ഭക്ഷണങ്ങള്‍ കഴിച്ചു കഴി്ഞ്ഞാല്‍ ഏമ്പക്കം വരുന്നത് വയറ്റിനു ഗ്യാസ് ഒഴിവാക്കാനുളള ഒരു വഴിയാണ്.

7.ഏമ്പക്കം വിട്ടു കഴിഞ്ഞാല്‍ വയറിന്റെ കനം കുറഞ്ഞ പോലെ തോന്നും. അതിനാൽ ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ വയര്‍ നിറയുന്നതു കാരണം വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്.

Loading...

More News