പേടിച്ചിട്ട് മുട്ടയുടെ മഞ്ഞക്കരു കഴിക്കാതെ ഒഴിവാക്കാറുണ്ടോ? എങ്കില്‍ ഇത് കേട്ടോളൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:09 am

Menu

Published on February 12, 2018 at 3:49 pm

പേടിച്ചിട്ട് മുട്ടയുടെ മഞ്ഞക്കരു കഴിക്കാതെ ഒഴിവാക്കാറുണ്ടോ? എങ്കില്‍ ഇത് കേട്ടോളൂ

health-benefits-of-egg-yolk

മുട്ട സ്ഥിരമായികഴിക്കുന്നവരില്‍ അതിന്റെ വെള്ളക്കരു മാത്രം കഴിക്കുന്നവരായിരിക്കും കൂടുതല്‍. കൊളസ്‌ട്രോളുണ്ടാക്കുമെന്ന പേരു പറഞ്ഞാണ് ഈ ഒഴിവാക്കല്‍. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി ആരോഗ്യത്തിനു ദോഷം ചെയ്യുന്നതാണ്.

പ്രമുഖ ഓസ്‌ട്രേലിയന്‍ ഡയറ്റീഷനായ ലിന്‍ഡി കോഹനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മുട്ടയുടെ മഞ്ഞക്കരു നീക്കം ചെയ്തു കൊണ്ട് മുട്ട കഴിക്കുന്നതു നിങ്ങള്‍ ഉദേശിക്കുന്ന ഫലം ലഭിക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ഇതിന്റെ കാരണവും ലിന്‍ഡി വ്യക്തമാക്കുന്നു. മുട്ടയുടെ ഏറ്റവും വലിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. വൈറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെയും ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ.

ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. മനുഷ്യരിലെ പ്രതിരോധശേഷി കൂട്ടാനും മുടിവളര്‍ച്ചയ്ക്കും, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പോഷകങ്ങള്‍ അത്യാവശ്യമാണെന്ന് ഓര്‍ക്കുക.

ലോ ഫാറ്റ് ഡയറ്റ് എന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു മുട്ടയുടെ വെള്ള മാത്രം കഴിക്കുക എന്ന ശീലത്തിന്റെ തുടക്കം. മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടുമെന്ന് പൊതുവേ ഒരു ധാരണയുണ്ട്. ഇതായിരുന്നു പലരും മഞ്ഞ ഒഴിവാക്കാനുണ്ടായ കാരണം.

എന്നാല്‍ അടുത്തിടെ നടത്തിയ മിക്കപഠനങ്ങളിലും മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ മുട്ടയുടെ മഞ്ഞ ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ അമിതമായ അളവില്‍ അല്ലെങ്കില്‍ ഒരിക്കലും കൊളസ്‌ട്രോള്‍ വദ്ധിപ്പിക്കുന്നില്ല എന്നും തെളിഞ്ഞിട്ടുണ്ട്.

മധ്യവയസ്‌കരായ 1,000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. പരീക്ഷണത്തിന്റെ ഭാഗമായി ഇവര്‍ ദിവസവും കുറഞ്ഞത് ഒരു മുട്ട എങ്കിലും കഴിച്ചു. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നു പരിശോധനയില്‍ കണ്ടെത്തി.

മുട്ടയുടെ വെള്ളയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, കാലറി എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫാറ്റ്, പോഷകങ്ങള്‍ എല്ലാം മഞ്ഞക്കരു കഴിക്കാതിരുന്നാല്‍ നഷ്ടപ്പെടുകയും ചെയ്യും. ദിവസവും പ്രാതലിനൊപ്പം ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണെന്നും ലിന്‍ഡി പറയുന്നു.

Loading...

More News