ഹാഫ് ബോയില്‍ഡ് എഗ് കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 7, 2018 at 12:08 pm

ഹാഫ് ബോയില്‍ഡ് എഗ് കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

health-benefits-of-half-boiled-eggs

ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണ വസ്തുവാണ് മുട്ട.സമീകൃതാഹാരമെന്ന് അറിയപ്പെടുന്ന മുട്ടയിൽ പ്രോട്ടീനുകളും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും അത്യാവശ്യമാണ്. പല രൂപത്തിലാണ് നമ്മൾ മുട്ട കഴിക്കാറുള്ളത്. പുഴുങ്ങിയ മുട്ട, ഓംലറ്റ്, ബുള്‍സ്‌ഐ, മുട്ടക്കറി എന്നിങ്ങനെയെല്ലാം മുട്ട പാകം ചെയ്യാറുണ്ട്. ഇതിൽ എണ്ണ തീരെ ചേർക്കാതെ ഉണ്ടാക്കുന്ന രീതിയാണ് ഏറ്റവും ഉത്തമം. ഹാഫ് ബോയില്‍ഡ് എഗ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിശപ്പ് കുറയ്ക്കാനും ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും തടി കുറയ്ക്കാനും പകുതി വേവിച്ച മുട്ട കഴിക്കുന്നത് നല്ലതാണ്.

വൈറ്റമിൻ B12അടങ്ങിയിട്ടുള്ളതിനാൽ അനീമിയ തടയാനുളള നല്ലൊരു വഴി കൂടിയാണ് ഹാഫ് ബോയില്‍ഡ് എഗ് കഴിക്കുന്നത്. ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ള മുട്ട ശരീരത്തിനാവശ്യമായ ധാതുക്കള്‍ നല്‍കി ശരീരത്തിന് ഊര്‍ജം നൽകാനും സഹായിക്കുന്നു. കൊളീന്‍ ധാരാളമടങ്ങിയ പുഴുങ്ങിയ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഉത്തമമാണ്. പ്രാതലിന് ഹാഫ് ബോയില്‍ഡ് എഗ് കഴിക്കുന്നത് ശരീരത്തിൻറെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഏകദേശം 6 മിനിറ്റ് മാത്രമാണ് മുട്ട പകുതി പുഴുങ്ങിയെടുക്കാൻ വേണ്ട സമയം. ജിമ്മിൽ പോകുന്നവർക്ക് ഏറെ ഗുണകരമാണ് മുട്ട. മസിലുണ്ടാക്കാൻ ഇത് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തെയും ധമനികളില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയുന്നതിനും പുഴുങ്ങിയ മുട്ട നല്ലതാണ്.

Loading...

More News