തേനും നാരങ്ങ വെള്ളവും ചേര്‍ത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിലുണ്ടാവുന്ന മാറ്റം ഞെട്ടിക്കും..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 8:34 pm

Menu

Published on January 4, 2017 at 4:01 pm

തേനും നാരങ്ങ വെള്ളവും ചേര്‍ത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിലുണ്ടാവുന്ന മാറ്റം ഞെട്ടിക്കും..!!

health-benefits-of-honey-lemon-water

പ്രകൃതിയുടെ ദിവ്യൗഷധമായ തേന്‍ ഒന്ന് രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. തേനിന്റെ മഹത്ത്വവും ഔഷധ ഗുണങ്ങളും എടുത്തു പറയേണ്ടതില്ല.പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരം.എന്നാൽ വെറും വയറ്റില്‍ ചെറു നാരങ്ങയും തേനും വെള്ളവും ചേര്‍ത്ത് മിശ്രിതം കഴിച്ചിട്ടുണ്ടോ?ഈ പാനീയം ദിവസേന കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ശരീരം ശുദ്ധീകരിക്കാന്‍ പ്രകൃതി ദത്തമായ ഒരു മാര്‍ഗമാണ് തേന്‍, നാരങ്ങ, വെള്ളം ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത്.

honey

ഈ മിശ്രിതം കഴിക്കുന്നത് കൊണ്ട് ശരീര ഭാരം നേരിട്ട് കുറയ്ക്കാന്‍ സഹായിക്കുമെന്ന്‌തെളിയിച്ചിട്ടില്ലെങ്കിലും ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുമൂലം ശരീര ഭാരം നിയന്ത്രിക്കാനും സാധിക്കും. കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയും ഈ മിശ്രിതം സഹായിക്കും.

weight

വയറ്റിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ സഹായിക്കും.

stomache

ഈ പാനീയത്തില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ ബി, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ അത്യാവശ്യ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. തേനിലെ ഇരുമ്പ് സത്ത് ശ്വേത രക്താണുക്കളെ ശക്തിപ്പെടുത്താനും പ്രതിരോധ ശേഷി മികച്ചതാക്കാനും സഹായിക്കും. അടിയ്ക്കടി ജലദോഷവും പനിയും ശരീരത്തെ കീഴ്‌പ്പെടുത്താതെ രക്ഷിക്കുകയും ചെയ്യും. ഒപ്പം വിഷവസ്തുക്കളെ നീക്കം അണുബാധയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

blood

നാരങ്ങയും തേനും ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഊര്‍ജ്ജം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വ്യായമം ചെയ്യുന്ന സമയത്ത് ഊര്‍ജ്ജം അളവ് നിലനിര്‍ത്തുന്നതിന് കുടിക്കാന്‍ പറ്റിയ മികച്ച പാനീയമാണിത്.

stamina

എന്നും ഇളം ചൂട് വെള്ളത്തില്‍ ചെറുനാരങ്ങയും തേനും ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും. വരട്ടുചൊറിയും പുഴുക്കടിയും വളംകടിയുമടക്കം ചര്‍മ്മത്തെ ദോഷമായി ബാധിക്കുന്ന ഇന്‍ഫെക്ഷനുകളില്‍ നിന്ന് ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കാന്‍ ദിവസേനെ ഈ മിശ്രിതം ശീലമാക്കിയാല്‍ മതി.

skin

മൂത്രം ഒഴിക്കാന്‍ തടസ്സം, മൂത്രാശയത്തിലെ അണുബാധയും ദഹനപ്രശ്‌നങ്ങളും വല്ലാതെ അലട്ടുന്നുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ തേനും നാരങ്ങയും ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. വെറുവയറ്റില്‍ ദിവസേന കഴിക്കുന്നതാണ് ഉത്തമം. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും സാഹിയിക്കുന്നു.

Loading...

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More News