ധൈര്യമായി പോപ്‌കോണ്‍ കൊറിച്ചോളൂ.....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on September 27, 2017 at 4:16 pm

ധൈര്യമായി പോപ്‌കോണ്‍ കൊറിച്ചോളൂ…..!

health-benefits-of-popcorn

സിനിമ കാണാനും മറ്റു പ്രദര്‍ശനങ്ങള്‍ക്കുമായി പോകുമ്പോള്‍ മിക്കവാറും എല്ലാവരും വാങ്ങിക്കഴിക്കുന്ന ഒന്നാണ് പോപ്‌കോണ്‍. സാധാരണ ഇത്തരത്തില്‍ ഇടനേരങ്ങളിലും മറ്റും കഴിക്കുന്ന ആഹാരസാധനങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ല.

എന്നാല്‍ പോപ്‌കോണിന്റെ കാര്യം കുറച്ച് വ്യത്യസ്തമാണ്. സിനിമ കാണുമ്പോഴും മറ്റും വാങ്ങി കൊറിക്കുന്ന പോപ്‌കോണ്‍ ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണിത്. എന്നാല്‍ ബട്ടറും ചീസും ഒക്കെ ചേര്‍ത്താല്‍ അനാരോഗ്യകരവും. എങ്കിലും മറ്റ് ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് പോപ്‌കോണ്‍ ആരോഗ്യദായകമാണ്.

ഇടയ്ക്ക് കൊറിക്കാന്‍ ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ മിക്കതും ശരീരഭാരം കൂട്ടുന്നവയാകും. എന്നാല്‍ ലഘുഭക്ഷണമായി പോപ്‌കോണ്‍ തിരഞ്ഞെടുക്കുന്നത് ശരീരഭാരം കുറയ്ക്കും. മുഴുധാന്യം, നാരുകളും മാംസ്യവും ധാരാളം, കലോറി കുറവ് ഇതെല്ലാം പോപ്‌കോണിന്റെ ഗുണങ്ങളാണ്.

കൂടാതെ ശരീരഭാരം കുറയാന്‍ ഏറ്റവും മികച്ച ലഘുഭക്ഷണമാണിത്. വിശപ്പിനെ നിയന്ത്രിച്ച് അമിത ഭക്ഷണം കഴിക്കുന്നതില്‍ നിന്നും പോപ്‌കോണ്‍ തടയുന്നു. കൂടാതെ പോഷകങ്ങള്‍ അടങ്ങിയവയാണ് പോപ്‌കോണ്‍.

അരി, ഓട്‌സ്, ഗോതമ്പ് എന്നിവയ്‌ക്കൊപ്പം പോപ്‌കോണും ഒരു മുഴു ധാന്യമാണ്. പോപ്‌കോണ്‍ കഴിക്കുന്നവര്‍ക്ക് അവരുടെ ഭക്ഷണത്തില്‍ 250 ശതമാനം അധികം മുഴുധാന്യമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

നാരുകള്‍ മാത്രമല്ല പ്രോട്ടീനും പോപ്‌കോണ്‍ നല്‍കും. മൂന്നരകപ്പ് പോപ്‌കോണില്‍ 4 ഗ്രാം മാംസ്യം (പ്രോട്ടീന്‍) അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകളാലും പോളിഫിനോളുകളാലും സമ്പന്നമാണിത്. ചായയിലും ബെറിപ്പഴങ്ങളിലും ഒക്കെ അടങ്ങിയ സംയുക്തമായ പോളിഫിനോളുകള്‍, അര്‍ബുദസാധ്യത കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തിന് മികച്ചതാണിത്.

Loading...

More News