പൊതിച്ചോറ് കഴിച്ചാലുള്ള ഗുണങ്ങൾ… health benefits of pothichoru plantain covered rice

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:10 pm

Menu

Published on July 21, 2019 at 9:02 am

പൊതിച്ചോറ് കഴിച്ചാലുള്ള ഗുണങ്ങൾ…

health-benefits-of-pothichoru-plantain-covered-rice

പൊതിച്ചോറെന്നു കേട്ടാന്‍ വായില്‍ വെള്ളമൂറാത്ത മലയാളികള്‍ ചുരുങ്ങും. സ്വാദിനൊപ്പം, അമ്മയുടെ കൈപ്പുണ്യത്തോടൊപ്പം സ്‌നേഹം കൂടി ചേര്‍ത്തു പൊതിഞ്ഞു കെട്ടുന്ന പൊതിച്ചോറിന്റെ മണം തന്നെ വിശേഷമാണ്. വാട്ടിയ വാഴയിലയില്‍ ചൂടോടെയിടുന്ന ചോറും ഒപ്പം തോരനും കറിയും ഉപ്പിലിട്ടതും ചമ്മന്തിയും ചിലപ്പോള്‍ ഇറച്ചി, മീന്‍, വിഭവങ്ങളുമെല്ലാം കൂടിച്ചേരുന്ന പൊതിച്ചോറ് മലയാളിയ്ക്ക് ഗൃഹാതുരത്വം സമ്മാനിയ്ക്കുന്ന ഒരോര്‍മ കൂടിയാണ്.

പൊതിച്ചോറ് സ്വാദില്‍ മാത്രമല്ല, മികച്ചു നില്‍ക്കുന്നത്. ആരോഗ്യപരമായ ഗുണങ്ങളും പൊതിച്ചോറില്‍ ധാരാളമുണ്ട്. ഇതിന് ഈ ഗുണം നല്‍കുന്നത് പ്രധാനമായും വാട്ടിയ വാഴയില തന്നെയാണ്. വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നതിന് അതിന്റേതായ ഗുണങ്ങള്‍ ഏറെയുണ്ട്.

ടോക്‌സിനുകള്‍

ഇലയില്‍ ഭക്ഷണം കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. കിഡ്‌നി, ലിവര്‍ എന്നിങ്ങനെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലെ വിഷാംശം പുറന്തള്ളാന്‍ ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും പൊതിച്ചോറ് ഏറെ നല്ലതാണ്.

വാഴയില

വാഴയിലയില്‍ മ്യൂസിലേജ് മ്യൂകസ് എന്നൊരു മെഴുകു പാളിയുണ്ട്. ചൂടുള്ള ചോറില്‍ ഇതുരുകി ഇതിന്റെ ഗുണ ഫലങ്ങള്‍ ചോറിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. വാഴയിലയിലെ പോളി ഫിനോളുകള്‍, ക്ലോറോഫില്‍, ലിഗ്നിന്‍, ഹെമിസെല്ലുലോസ്, പ്രോട്ടീനുകള്‍, വൈറ്റമിന്‍ എ, കാല്‍സ്യം, കരോട്ടിന്‍, സിട്രിക് ആസിഡ് എന്നിങ്ങനെയുള്ള വിവിധ പോഷകങ്ങള്‍ ഇതിലൂടെ ചോറിലേയ്ക്കിറങ്ങുന്നു. ചോറിന്റെ ആരോഗ്യ ഗുണം കൂടുന്നു. ഈ പാളി തന്നെയാണ് വാഴയിലയ്ക്കു പ്രത്യേക മണവും സ്വാദും നല്‍കുന്നതും വാഴയില കുതിര്‍ന്നു കേടാകാതെയിരിയ്ക്കുവാന്‍ സഹായിക്കുന്നതും.

ക്യാന്‍സറിനെ തടയാന്‍

ഗ്രീന്‍ ടീയ്ക്ക് ആരോഗ്യ ഗുണം നല്‍കുന്ന എപ്പിഗ്യാലോക്യാച്ചിന്‍ ഗ്യാലേറ്റ്, ഫോളി ഫിനോളുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കുന്നു. ഇതെല്ലാം പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകളാണ്. ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നവ.

വാഴയിലയിലെ ക്ലോറോഫില്ലും

വാഴയിലയിലെ ക്ലോറോഫില്ലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. ഇവ അള്‍സര്‍, ചര്‍മ സംബന്ധമായ രോഗങ്ങള്‍ എന്നിവ തടയാന്‍ മികച്ച വഴിയാണ്. ഇതിലെ ഇജിസിജി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. അകാല വാര്‍ധക്യം തടയാനും ഇത് ഏറെ നല്ലതാണ്.

ദഹനത്തിനും

ദഹനത്തിനും പൊതിച്ചോറ് ഏറെ നല്ലതാണ്. ഇത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും കുടലിനെ സംരക്ഷിയ്ക്കുന്നു. വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്. ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ വാഴയിലയിലെ ഭക്ഷണം നല്ലതാണ്. ഇതു പോലെ ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണക്കാനും സാധിയ്ക്കും. വാഴയിലയിലെ ഭക്ഷണം സ്ത്രീകളിലെ അമിതാര്‍ത്തവം നിയന്ത്രിയ്ക്കുവാന്‍ മികച്ചതാണ്.

Loading...

More News