നഖം നീട്ടി വളർത്തുന്നവർ അറിയാൻ....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on December 6, 2017 at 4:54 pm

നഖം നീട്ടി വളർത്തുന്നവർ അറിയാൻ….!!

health-issues-with-long-nails

ഇന്നത്തെ പെൺകുട്ടികളിൽ കൂടുതൽപേരും നഖങ്ങൾ നീട്ടിവളർത്തുന്നവരാണ്. ഇവർ നീട്ടിവളർത്തിയ നഖത്തിൽ നെയിൽപോളിഷ് ഇട്ട് ഭംഗിയായി കൊണ്ടുനടക്കുകയും ചെയ്യുന്നു. ഒരു ഫാഷനായി നഖങ്ങൾ നീട്ടിവളർത്തുന്ന ആൺകുട്ടികളും കുറവല്ല. എന്നാൽ ഈ നഖങ്ങൾ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും കൂടുതൽ ഉണ്ടാകുമെന്നാണ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് അമേരിക്ക നടത്തിയ പഠനത്തിൽ പറയുന്നത്.

കൈകൾ കൊണ്ട് ഒരുദിവസം നൂറുകണക്കിന് കാര്യങ്ങൾ നാം ചെയ്യാറുണ്ട്. പാചകം, ആഹാരം കഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും കൈകൊണ്ട് ചെയ്യുന്നു. നഖത്തിനടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ്. അതുകൊണ്ട് തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ പല പ്രവൃത്തികളിലും ഏർപ്പെടുമ്പോൾ രോഗാണുക്കൾ പ്രവേശിക്കാനിടയുണ്ട്. കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സൂക്ഷ്മങ്ങളായ ബാക്ടീരിയകളെ ഒഴിവാക്കാൻ ദിവസവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നാണ് പഠനം പറയുന്നത്.

ഭക്ഷണത്തിന് മുമ്പ് കൈ കഴുകാറുണ്ടെങ്കിലും നഖത്തിന്റെ അടിയിലുള്ള രോഗാണുക്കൾ പുറത്തു പോകത്തക്ക രീതിയിൽ പലരും കഴുകാറില്ല. കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നഖം നീട്ടി വളര്‍ത്തുന്നതും അണുബാധ ഉണ്ടാക്കും. നീട്ടി വളർത്തിയ നഖങ്ങൾ പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുമുണ്ട്. ഫോണിലോ കീബോർഡിലോ ടൈപ്പ് ചെയ്യാൻ പ്രയാസം അനുഭവപ്പെടുകയും സാധനങ്ങളുടെ മൂടി തുറക്കാൻ കഴിയാതെയും ശ്രദ്ധിക്കാതെ പെട്ടെന്ന് ചൊറിയുകയോ മറ്റോ ചെയ്യുമ്പോൾ നഖം പൊട്ടിപോകാനുള്ള സാധ്യതയും കൂടുതലാണ്.

Loading...

More News