മൂക്കുത്തിയും മിഞ്ചിയും ധരിക്കുന്നത് ചുമ്മാതല്ല; പിന്നെ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:43 pm

Menu

Published on March 8, 2018 at 2:27 pm

മൂക്കുത്തിയും മിഞ്ചിയും ധരിക്കുന്നത് ചുമ്മാതല്ല; പിന്നെ?

healthy-benefits-of-nose-stud-toe-ring

മൂക്കുത്തിയേയും മിഞ്ചിയേയും ഫാഷന്റെ ഭാഗമായും സൗന്ദര്യ വര്‍ദ്ധക ആഭരണങ്ങളായും കാണുന്നവരാണ് മിക്കയാളുകളും. എന്നാല്‍ സ്ത്രീകള്‍ ഇവ ധരിക്കുന്നതിനു പിന്നിലെ ശാസ്ത്രം ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് എത്രപേര്‍ക്കറിയാം.

മൂക്കുത്തിയും മിഞ്ചിയും ധരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നതെന്നു നോക്കാം. ഇന്ത്യയിലെ വിശ്വാസമനുസരിച്ച് ഒരു പെണ്‍കുട്ടി വിവാഹിതയായിക്കഴിയുമ്പോഴാണ് മിഞ്ചി അണിയുന്നത്. ആചാരപ്രകാരം കാലില്‍ രണ്ടാമത്തെ വിരലിലാണ് മിഞ്ചി അണിയേണ്ടത്.

കാലിലെ രണ്ടാമത്തെ വിരലിലെ നാഡികള്‍ ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടവയാണ്. ഇതേ നാഡികള്‍ക്ക് ഹ്യദയവുമായും ബന്ധമുണ്ട്. ഈ വിരലില്‍ മിഞ്ചി അണിയുന്നതിലൂടെ നാഡികള്‍ ഉത്തേജിതമാക്കപ്പെടുന്നു. ഇത് ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണത്തെ ക്രമപ്പെടുത്തുത്താനും അതിലൂടെ ഗര്‍ഭപത്രത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇത് ആര്‍ത്തവചക്രത്തെയും ക്രമപ്പെടുന്നു.

വെള്ളി നല്ലൊരു ചാലകം കൂടി ആയതിനാല്‍ വെളളി കൊണ്ടുള്ള മിഞ്ചി ഭൂമിയിലെ പോളാര്‍ ഊര്‍ജ്ജത്തെ ആഗിരണം ചെയ്ത് അണിയുന്ന ആളിലേക്ക് കടത്തിവിടുന്നു.

അതുപോലെ തന്നെ വിവാഹിതരും അല്ലാത്തവരുമായ സ്ത്രീകള്‍ ജാതി മത ഭേദമന്യേ ഉപയോഗിക്കുന്ന ആഭരണമാണ് മൂക്കുത്തി. ചിലയിടങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് വിവാഹ പ്രായമായി എന്ന് സൂചിപ്പിക്കുന്നതിനു വേണ്ടിയും മൂക്കുത്തി ധരിക്കാറുണ്ട്.

ആയൂര്‍ വേദഗ്രന്ഥമായ സുശ്രിത സംഹികയില്‍ മൂക്കു കുത്തുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്. മൂക്കില്‍ പ്രത്യേക ഭാഗത്ത് കുത്തുന്നതിലൂടെ സ്ത്രീകളിലെ ആര്‍ത്തവ വേദന കുറയുമെന്നാണ് സുശ്രിത സംഹിതയില്‍ പറയുന്നത്.

ഇടതുമൂക്കിനോടു ചേര്‍ന്നു വരുന്ന ഞരമ്പുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവയവങ്ങളുമായി ബന്ധം ഉളളവയാണ്. മൂക്കുകുത്തുന്നതിലൂടെ പ്രസവം എളുപ്പമാകാനും ലളിതമാകാനും സഹായകമാകുന്നു. ഇതിനാല്‍ തന്നെ ഇടതുമൂക്കില്‍ മൂക്കുത്തി ഇടുന്നതാണ് നല്ലതെന്നു പറയപ്പെടുന്നു.

ശരീരത്തിലെ ചില പ്രത്യേക മര്‍മ്മങ്ങളില്‍ സൂചി കുത്തുമ്പോള്‍ ലഭിക്കുന്ന ആശ്വാസം അതായത് അക്യൂപങ്ചര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങളാണ് മൂക്കു കുത്തുന്നതിലൂടെയും ലഭിക്കുന്നത്. മൂക്കുത്തി ഇട്ടാല്‍ മണം പിടിക്കാനുള്ള കഴിവും കൂടുമത്രെ.

Loading...

More News