2100 ല്‍ ഇന്ത്യയില്‍ വീടിനു പുറത്തിറങ്ങാനാകില്ലെന്ന് റിപ്പോര്‍ട്ട്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:18 pm

Menu

Published on August 3, 2017 at 5:10 pm

2100 ല്‍ ഇന്ത്യയില്‍ വീടിനു പുറത്തിറങ്ങാനാകില്ലെന്ന് റിപ്പോര്‍ട്ട്

heat-and-humidity-could-become-deadly-in-india-by-2100

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയില്‍ ഒരാള്‍ക്കും വീടിനു പുറത്തിറങ്ങാനാകാത്ത വിധം ചൂട് വര്‍ദ്ധിക്കുമെന്ന് പുതിയ പഠനം.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ 2100 ആകുമ്പോഴേയ്ക്കും വലിയ തോതില്‍ കാലാവസ്ഥാ മാറ്റം സംഭവിക്കുമെന്നും വെളിമ്പുറങ്ങളില്‍ ഇറങ്ങാന്‍ കഴിയാത്തവിധം ചൂട് വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു.

ഇന്ത്യയടക്കമുള്ള ഗംഗാസമതല മേഖലകളിലുള്ള ഭൂരിപക്ഷം ജനങ്ങളെയും ഇത് ബാധിക്കും. 150 കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ഈ വലിയ മേഖലയില്‍ വലിയതോതിലുള്ള ഉഷ്ണക്കാറ്റിനും സാധ്യത കാണുന്നതായി പഠനം പറയുന്നു. സിന്ധു-ഗംഗാ തടങ്ങളിലുള്ള കാര്‍ഷിക മേഖലയെ ഒന്നാകെ ഇത് വലിയ അളവില്‍ ബാധിച്ചേക്കാം.

മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോങ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇം നേതൃത്വം നല്‍കിയ ഗവേഷണ സംഘമാണ് പഠനം നടത്തിയത്. സയന്‍സ് അഡ്വാന്‍സസ് എന്ന അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ദ്ധന 2100 എത്തുമ്പോഴേക്കും ലോകത്ത് ആറ് കോടിയോളം ജനങ്ങളെ അപകടകരമായ വിധത്തില്‍ ബാധിക്കും. ഭൂമിയുടെ 30 ശതമാനത്തോളം മേഖലയില്‍ ചൂടിന്റെ തീവ്രത അസഹ്യമായി മാറും. 35 ഡിഗ്രിക്ക് മുകളിലായിരിക്കും ചൂട് എന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആഗോള താപനം ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇതിന്റെ തീവ്രത വലിയതോതില്‍ കുറയ്ക്കാനാവുമെന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ട കര്‍ഷകരോ വെളിമ്പുറങ്ങളില്‍ ജോലിചെയ്യുന്നവരോ ആണ് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

Loading...

More News