രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:53 pm

Menu

Published on April 23, 2018 at 9:33 am

രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ്

heat-wave-dust-storm-warning-across-the-country

തിരുവനന്തപുരം: ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്ക്, മധ്യ ഭാഗങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടെ ഉയർന്ന ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുഴപ്പമില്ലാതെ വേനല്‍മഴ ലഭിക്കുന്നതിനാൽ ഇവിടങ്ങളിൽ ഉഷ്‌ണതരംഗം അത്ര കാര്യമായി അനുഭവപ്പെടില്ലെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറയുന്നത്.

മനുഷ്യനേയും ജീവജാലങ്ങളേയും ചുട്ടുകൊല്ലാന്‍ പ്രാപ്തമായ അവസ്ഥയിലേക്ക് വരെ ഇതിന്‍റെ തോത് ഉയർന്നേക്കുമെന്നാണ് സൂചന. ശരീരത്തില്‍ തടിപ്പ് തളര്‍ച്ച, പേശീവലിവ്, തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയവയാണ് ഇത് ബാധിച്ചാലുള്ള പ്രധാന ലക്ഷണങ്ങൾ. തുടർച്ചയായ ദിവസങ്ങളിൽ 40ഡിഗ്രിയോ അതില്‍ കൂടുതലോ ചൂട് അനുഭവപ്പെടുന്ന പ്രതിഭാസത്തെയാണ് ഉഷ്‌ണതരംഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യ മുഴുവന്‍ ബാധകമായ നിര്‍ദേശമാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരളം ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൂടിന് കാഠിന്യം കൂടുതൽ ഉള്ളതിനാൽ രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുകയെന്നതാണ് ഇതിനെതിരെയുള്ള മുൻകരുതൽ.

Loading...

More News