സ്ഥിരമായി മൗത് വാഷ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:41 pm

Menu

Published on November 30, 2017 at 12:50 pm

സ്ഥിരമായി മൗത് വാഷ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

heavy-mouthwash-use-linked-to-higher-risk-of-type-2-diabetes

വായ ശുചിത്വത്തിന്റെ ഭാഗമായി സ്ഥിരമായി മൗത് വാഷ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ എല്ലാ ദിവസവും മൗത്‌വാഷ് ഉപയോഗിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

ദിവസേന രണ്ട് തവണ മൗത്വാഷ് ഉപയോഗിക്കുന്നവര്‍ക്ക് ഇടക്ക് മാത്രം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

ബാക്ടീരിയയെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ് മൗത്വാഷില്‍ അടങ്ങിയിരിക്കുന്നത്. മൗത്വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് വായില്‍ ജീവാണുവിന്റെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് നൈട്രിക് ആസിഡ് രൂപപ്പെടുന്നതിന് തടസമാവുകയും ചെയ്യും.

ഇത് പിന്നീട് പോഷണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമായി മാറുമെന്ന് ജേണല്‍ ഓഫ് നൈട്രിക് ആസിഡില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ ഇത് രക്തസമ്മര്‍ദം ഉയരുന്നതിനും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

40നും 65നും ഇടയില്‍ പ്രായമുള്ള 1206 അമിതവണ്ണമുള്ളവരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ഹൃദയസംബന്ധമായോ അസുഖമോ പ്രമേഹമോ ഉണ്ടായിരുന്നില്ല. ഇതില്‍ 43 ശതമാനം പേര്‍ പ്രതിദിനം ഒരു തവണ മൗത്വാഷ് ഉപയോഗിച്ചപ്പോള്‍ 22 ശതമാനം പേര്‍ രണ്ട് തവണയും ഉപയോഗിച്ചു. രണ്ട് വിഭാഗത്തിലും പ്രമേഹത്തിനുള്ള സാധ്യത കൂടിയതായി കണ്ടെത്തി. എന്നാല്‍ ഈ സാധ്യത ഒരു തവണ ഉപയോഗിച്ചവരില്‍ കുറഞ്ഞും രണ്ട് തവണ ഉപയോഗിച്ചവരില്‍ കൂടുതലുമായിരുന്നു.

മൂന്ന് വര്‍ഷത്തെ പഠനത്തിനും നിരീക്ഷണത്തിനും ശേഷമാണ് ഗവേഷകര്‍ ഈ കണ്ടുപിടുത്തത്തില്‍ എത്തിയതെന്ന് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷക കൗമുദി ജോഷിപുര പറയുന്നു. നിയന്ത്രണമില്ലാതെ മൗത്വാഷ് ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് നേരത്തെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഈ പഠനങ്ങളാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചതെന്നും ഗവേഷക പറഞ്ഞു.

Loading...

More News