റൈഡ് ചതിച്ചു; മരണത്തെ മുന്നില്‍ക്കണ്ട് യുവതി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:29 am

Menu

Published on April 15, 2017 at 11:46 am

റൈഡ് ചതിച്ചു; മരണത്തെ മുന്നില്‍ക്കണ്ട് യുവതി

helpless-woman-hangs-from-swing-after-falling-off-during-ride

ന്യൂഡല്‍ഹി:  അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ പോകുന്നതും വിവിധ റൈഡുകളില്‍ കയറി അടിച്ചുപൊളിക്കുന്നതുമെല്ലാം പലര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇതിനിടയില്‍ അപകടം പതിയിരിപ്പുണ്ടെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.

പാരീസിലെ ഒരു മേളയില്‍ നടന്ന അപകടം ഇത്തരക്കാര്‍ ഓര്‍ക്കേണ്ടതാണ്. പാരീസിലെ മേളയിലുണ്ടായിരുന്ന ആകാശ ഊഞ്ഞാലില്‍ കയറുമ്പോള്‍ ആ യുവതി ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല താന്‍ മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന്.

അഡ്രിനാലിന്‍ എന്ന പേരുള്ള റൈഡിലാണ് യുവതിയും സുഹൃത്തും കയറിയത്. റൈഡ് പ്രവര്‍ത്തിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ യുവതി താഴേക്ക് വഴുതി. പക്ഷേ റൈഡിന്റെ ഒരുവശത്ത് കാല്‍ കുടുങ്ങിയത് കൂടുതല്‍ അപകടകരമായി. യുവതി റൈഡില്‍ തലകീഴായ രീതിയിലായി.

യുവതിയെ രക്ഷിക്കാന്‍ പലരും നോക്കിയെങ്കിലും റൈഡ് മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരുന്നതിനാല്‍ അതൊന്നും നടന്നില്ല. അല്‍പ്പസമയത്തിന് ശേഷം റൈഡ് താഴേക്കും മുകളിലേക്കും ചലിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതിയുടെ തല താഴെയുള്ള പ്ലാറ്റ്ഫോമില്‍ ഇടിക്കുമെന്ന അവസ്ഥയായി.

ഒടുവില്‍ റൈഡിന്റെ വേഗം കുറച്ച് യുവതിയെ രക്ഷിക്കുകയായിരുന്നു. പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആകെ ഭയന്നുവിറച്ച നിലയിലായിരുന്നു യുവതി.

ഇത്തരമൊരു അപകടം എങ്ങനെയുണ്ടായി എന്നന്വേഷിക്കുകയാണെന്ന് മേളയുടെ വക്താവ് അറിയിച്ചു. മുന്‍കരുതലായി ‘അഡ്രിനാലി’ന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Loading...

More News