സിനിമയെ വെല്ലുന്ന നൂറുകണക്കിന് ഹൈടെക് കാർ മോഷണങ്ങൾ; ലോക്ക് തുറക്കുക ഓൺലൈൻ ആയി..!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on November 8, 2017 at 3:17 pm

സിനിമയെ വെല്ലുന്ന നൂറുകണക്കിന് ഹൈടെക് കാർ മോഷണങ്ങൾ; ലോക്ക് തുറക്കുക ഓൺലൈൻ ആയി..!

hi-tech-car-robbers-arrested-in-delhi

കാർ മോഷണം എനൊക്കെ പറഞ്ഞാൽ ഇതാണ്. ഇവർ മോഷണത്തിനായി ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങൾ കാണണം.. പല ഹോളിവുഡ് സിനിമകളും ഓർമ്മ വരും. നിക്കോളാസ് കെയ്‌ജിന്റെ ഗോൺ ഇൻ സിക്സ്റ്റി സെക്കൻഡ്‌സ് എന്ന സിനിമയിലെ കാർ മോഷണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവരുടെ മോഷണവും മോഷണത്തിനുപയോഗിക്കുന്ന ഹൈ ടെക് ഉപകരണങ്ങളും. കീ പ്രോഗ്രാമറുകള്‍, ജി.പി.എസ് ജാമറുകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ഏതു മോഡല്‍ കാറുകളും ഇവര്‍ തുറക്കും.

കഴിഞ്ഞ 15 വര്‍ഷമായി ഇത്തത്തിൽ ഡല്‍ഹി രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ മോഷ്ടിച്ച്‌ കൊണ്ടിരുന്ന ആര് പേരുള്ള സംഘത്തെയാണ് നോയിഡ പൊലീസ് ചൊവ്വാഴ്ച പിടികൂടിയത്. മധുര സ്വദേശികളായ രവി ഏലിയാസ്, ഭൂപ് സിങ്ങ് , വിപിന്‍, രാജസ്ഥാന്‍ സ്വദേശികളായ സുജാന്‍, ലക്ഷ്മി നാരായണന്‍, ഉത്തര്‍ പ്രദേശ് സ്വദേശിയായ സര്‍വേഷ് സിങ്ങ് , മധ്യപ്രദേശില്‍ നിന്നുള്ള തോമര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാക്കിയുള്ളവർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്റർനെറ്റ് വഴിയാണ് ഇവർ കാർ മോഷണത്തിന്റെ ഓരോ പാഠങ്ങൾ പഠിച്ചത്. തുടർന്ന് ഏതൊക്കെ രീതിയിലുള്ള ഉപകരണങ്ങളാണ് മോഷണത്തിന് വേണ്ടത് എന്നും ഇവർ മനസ്സിലാക്കി. അതിനു ശേഷം ഓരോന്നായി ഓൺലൈൻ വഴി ഇവർ വാങ്ങി. പല സാധനങ്ങളും പല സൈറ്റുകളിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നുമായി വാങ്ങി. x100 എന്ന് വിളിക്കുന്ന ടൂള്‍ കിറ്റും, ജി.പി.എസ് ജാമറുകളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. കീ പ്രോഗ്രമര്‍ കാറുകളുടെ എഞ്ചിന്‍ ഇമ്മൊബിലൈസര്‍ സേക്കറ്റില്‍ ഒാണ്‍ലൈൻ വഴി കണക്‌ട് ചെത് കോഡുകള്‍ അയച്ച്‌ ലോക്കുകള്‍ അഴിക്കുകയാണ് ഇവർ ചെയ്യുക. ഈ രീതിയിൽ ലോക്ക് മാറ്റി ഇവർ വാഹനങ്ങൾ അടിച്ചുമാറ്റുകയും ചെയ്യും.

Loading...

More News