മുടിക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമിതാ .. hibiscus and onion paste for hair growth

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2019 4:18 am

Menu

Published on September 13, 2019 at 11:00 am

മുടിക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരമിതാ ..

hibiscus-and-onion-paste-for-hair-growth

മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളിൽ എന്നും മുന്നിൽ നില്‍ക്കുന്ന കുറച്ച് കാര്യങ്ങളാണ് മു‌ടി വളരാത്തത്, താരൻ, അകാലനര എന്നിവ. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അത് മുടി വളര്‍ത്തുകയാണോ അതോ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. നമുക്ക് കിട്ടുന്ന എല്ലാ വസ്തുക്കളും മുടിയില്‍ തേച്ച് പിടിപ്പിച്ച് അത് മുടിയുടെ ആരോഗ്യം ഇല്ലാതാക്കുകയാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ‌‌‌

കഷണ്ടിയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തിൽ ആദ്യം തീരുമാനമെടുക്കണം. അതിന് വേണ്ടി വിപണിയിൽ ലഭ്യമാവുന്ന ഷാമ്പൂവുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് നൽകുന്നത് ആരോഗ്യം അല്ല അനാരോഗ്യമാണ്. ചെമ്പരത്തി ഉള്ളി മിക്സ് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് മുടിക്ക് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഉള്ളിയും ചെമ്പരത്തിയും

സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് ചെമ്പരത്തി സഹായകമാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് നമുക്ക് ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്. ഇത് പോലെ തന്നെയാണ് ഇതോടൊപ്പം അൽപം ഉള്ളി ചേരുമ്പോഴും ഉണ്ടാവുന്നത്. ചെമ്പരത്തിയും അൽപം ഉള്ളിയും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

നല്ല നാടൻ ചെമ്പരത്തിയും അൽപം ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ നല്ലതു പോലെ അടിച്ചെടുക്കാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തിൽ ആക്കി അത് മുടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. പതിനഞ്ച് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിലൂടെ അത് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കേശസംരക്ഷണത്തിന് എങ്ങനെയെല്ലാം ഇത് സഹായിക്കുന്നു എന്ന് നോക്കാവുന്നതാണ്.

മുടി വളർച്ച

മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഹെയർഫോളിക്കുകളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിച്ച് ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന് ഇത് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. മുടി വളരാൻ ഇത്രയും ഗുണങ്ങൾ ഉള്ള മറ്റൊരു പരിഹാരം ഇല്ല എന്ന് തന്നെ പറയാം.

കഷണ്ടി

കഷണ്ടിയെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ചെറുപ്പക്കാർ വരെയാണ് നെട്ടോട്ടമോടുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് കഷണ്ടിയെന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നുണ്ട്. സൾഫറിന്റെ കലവറയാണ് ചെറിയ ഉള്ളി. ഇത് മുടി വളർച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. കഷണ്ടിയെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കി മുടി വളരാൻ ഇത് സഹായിക്കുന്നുണ്ട്.

അകാല നര

അകാലനരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ഉള്ളിൽ ഇറങ്ങിച്ചെന്ന് ഏത് നരച്ച മുടിയേയും കറുപ്പിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന അകാല നരയെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കി നല്ല കറുത്തിരുണ്ട മുടി വളരുന്നതിന് വേണ്ടി ഈ ഉള്ളി ചെമ്പരത്തി മിശ്രിതം സഹായിക്കുന്നുണ്ട്.

താരൻ

താരൻ മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതിന് പ്രതിരോധം തീർക്കുന്നതിന് നമുക്ക് എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കാം. അതിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഉള്ളി ചെമ്പരത്തി പേസ്റ്റ്. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന് മാത്രമല്ല താരനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

Loading...

More News