16 നു നടത്താനിരിക്കുന്ന ഹർത്താലിനെതിരെ ഹൈക്കോടതി; രമേശ് ചെന്നിത്തലയോട് വിശദീകരണം തേടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on October 12, 2017 at 3:59 pm

16 നു നടത്താനിരിക്കുന്ന ഹർത്താലിനെതിരെ ഹൈക്കോടതി; രമേശ് ചെന്നിത്തലയോട് വിശദീകരണം തേടി

high-court-against-16th-udf-strike

കൊച്ചി: ഒക്ടോബർ 16 നു യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി. ഒപ്പം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.

ജനങ്ങള്‍ ഹര്‍ത്താലിനെ ഭയക്കുന്നുണ്ട്. അതുപോലെ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ഇത് ഹർത്താൽ നടത്തുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണെന്നു കൂടി ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി.

അതേസമയം കോൺഗ്രസ്സ് ഹർത്താൽ പ്രഖ്യാപിച്ചതിനു ശേഷം ഈ കഴിഞ്ഞ ദിവസം സോളാർ വിഷയവുമായി ബന്ധപ്പെട്ട കേസിൽ ഉമ്മൻ ചാണ്ടിക്കും മറ്റു പലർക്കുമെതിരെ ആരോപണങ്ങൾ വീണ്ടും ഉയർന്നത് യുഡിഎഫിന്റെ മുഖഛായക്ക് മങ്ങലേൽപ്പിച്ചിട്ടുമുണ്ട്.

Loading...

More News