high court against lightening harthal

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2019 3:10 am

Menu

Published on January 8, 2019 at 12:41 pm

മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി ; ഹർത്താലാഹ്വാനം 7 ദിവസം മുൻപ്

high-court-against-lightening-harthal

കൊച്ചി: മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും 7 ദിവസം മുൻപ് പൊതു നോട്ടിസ് നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഹർത്താൽ, സമരാഹ്വാനങ്ങളോട് എതിർപ്പുള്ളവർക്കു കോടതിയെ സമീപിക്കാനും നിയമസാധുത പരിശോധിക്കാനും അവസരം നൽകാനാണിത്. പൗരന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ ഇതിലൂടെ സർക്കാരിനു സാവകാശം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.

മുൻകൂർ നോട്ടിസ് ഇല്ലാതെ ഹർത്താലാഹ്വാനം നടത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കു പുറമേ നാശനഷ്ടങ്ങളുടെ ബാധ്യത ചുമത്താനും കഴിയുമെന്നു കോടതി വ്യക്തമാക്കി. ഇന്നും നാളെയും നടക്കുന്ന പൊതുപണിമുടക്ക് പൊതുജീവിതക്രമത്തെ ബാധിക്കാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു.

ജനജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താലുകളും സമരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൃശൂരിലെ മലയാളവേദി തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തുടർച്ചയായ ഹർത്താലുകളിൽ വൻനഷ്ടമുണ്ടെന്നും അക്രമമുണ്ടാക്കി ഭീതി സൃഷ്ടിച്ച് ജനങ്ങളെ വീട്ടിലിരിക്കാൻ നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടെന്നും ഹർജിക്കാർ ബോധിപ്പിച്ചു.

കോടതി പറഞ്ഞ കാര്യങ്ങൾ;

* ഹർത്താലിനോട് അനുഭാവമില്ലാത്തവരുടെ മൗലികാവകാശങ്ങൾ ഹർത്താൽ മൂലം ഹനിക്കപ്പെടരുത്.
* ഹർത്താലിൽ പങ്കെടുക്കാത്തവർക്കു സംരക്ഷണം ഉറപ്പാക്കാൻ ജില്ലാധികൃതർ മുഖേന സർക്കാർ
മുൻകരുതൽ എടുക്കണം.
* ജീവിക്കാനും തൊഴിലെടുക്കാനും മറ്റുള്ളവർക്കുള്ള അവകാശങ്ങൾ മാനിക്കണം.
* പരീക്ഷയെഴുതുന്നതുൾപ്പെടെ വിദ്യാർഥിസമൂഹത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
* ‘ഹർത്താൽ ആഹ്വാനം ചെയ്യുന്നവരുടെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റു പൗരന്മാരുടെ
മൗലികാവകാശങ്ങൾ ഹനിച്ചുകൊണ്ടാകരുത്’ – ഹൈക്കോടതി

Loading...

More News