high court on sabarimala developments

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2018 4:38 am

Menu

Published on November 22, 2018 at 10:03 am

ശരണംവിളി തടയരുതെന്ന് ; ഹൈക്കോടതി

high-court-on-sabarimala-developments

കൊച്ചി: ശബരിമലയിൽ സംഘമായി തീർഥാടകർ എത്തുന്നതും ശരണം വിളിക്കുന്നതും നിരോധനാജ്ഞയുടെ പേരിൽ തടസ്സപ്പെടുത്തരുതെന്നു ഹൈക്കോടതി. അതേസമയം, സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടായാൽ പൊലീസിനു നിയമപ്രകാരം നടപടിയാകാം. നിരോധനാജ്‍ഞ യഥാർഥ ഭക്തർക്കു തടസ്സമാണെന്നും ശരണംവിളി പോലും വിലക്കുകയാണെന്നുമുള്ള വാദങ്ങൾ പരിഗണിച്ചാണു ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നിരോധനാജ്ഞ പുറപ്പെടുവിക്കാൻ ജില്ലാ മജിസ്ട്രേട്ട് ആധാരമാക്കിയ രേഖകൾ ഹാജരാക്കണമെന്നു കോടതി നിർദേശിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിൽ എതിർപ്പില്ല. അനിഷ്ട സംഭവങ്ങൾ തടയാൻ ന്യായമായ പരിശോധനകളാകാം. കൂട്ടമായെത്തുന്ന തീർഥാടകരെ നിരോധനാജ്ഞയുടെ പേരിൽ തടഞ്ഞാൽ പ്രത്യാഘാതം ഗുരുതരമാകും. ബസുകളിലും മറ്റു വാഹനങ്ങളിലും പെരിയസ്വാമിയുടെ നേതൃത്വത്തിൽ സംഘമായാണു തീർഥാടകർ എത്തുന്നത്. നിയന്ത്രണത്തിന്റെ പേരിൽ കൂട്ടംപിരിച്ചു വിടുമോ എന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണു നിരോധനാജ്ഞയുടെ സാധുത പരിശോധിക്കുന്നത്.

പ്രതിഷേധക്കാരെന്നു സംശയിച്ച് തീർഥാടകർക്കും പൊലീസ് നോട്ടിസ് നൽകുകയാണെന്നു രാവിലെ വാദം നടന്നപ്പോൾ, ഹർജിക്കാർ ആരോപിച്ചിരുന്നു. തുടർന്ന് വിശദീകരണത്തിനായി കേസ് ഉച്ചയ്ക്കു വച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് ഹാജരാക്കി. ഭക്തർക്കു ദർശനത്തിനോ ശരണംവിളിക്കോ തടസ്സമില്ലെന്നും അനധികൃത സംഘംചേരലും പ്രതിഷേധവുമാണു നിയന്ത്രിച്ചിട്ടുള്ളതെന്നും എജി വിശദീകരിച്ചു.

-പമ്പയിൽനിന്നു രാത്രി 9.30 മുതൽ മലകയറ്റത്തിനുണ്ടായിരുന്ന നിയന്ത്രണം ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നു പൊലീസ് പിൻവലിച്ചു. രാത്രി 8 മുതൽ 12 വരെ നിലയ്ക്കൽ– പമ്പ ബസുകൾക്കുണ്ടായിരുന്ന നിയന്ത്രണവും മാറ്റി.

– സാധാരണ നിലയിൽ ശരണംവിളി തടയാനാവില്ലെന്നും എന്നാൽ പ്രതിഷേധ രൂപത്തിലുള്ള പ്രാർഥനാ യജ്ഞം വ്യത്യസ്തമാണെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. 2 പാർട്ടി സർക്കുലറുകൾ ശ്രദ്ധയിൽപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.

Loading...

More News