ബെഡ് വിത്ത് ആക്ടിങ്ങ് പാക്കേജ് പരാമര്‍ശം; വിശദീകരണവുമായി ഹിമ ശങ്കര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2017 7:18 am

Menu

Published on August 11, 2017 at 6:29 pm

ബെഡ് വിത്ത് ആക്ടിങ്ങ് പാക്കേജ് പരാമര്‍ശം; വിശദീകരണവുമായി ഹിമ ശങ്കര്‍

hima-shankar-about-bed-with-acting-package

സര്‍വോപരി പാലാക്കരന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ സിനിമയെ പിന്തുണക്കാതെ തന്റെ വാക്കുകള്‍ മാത്രം വാര്‍ത്തയാക്കിയതില്‍ വിഷമമുണ്ടെന്ന് വ്യക്തമാക്കി നടി ഹിമ ശങ്കര്‍.

ഹിമയുടെ ബെഡ് വിത്ത് ആക്ടിങ്ങ് പാക്കേജ് എന്ന പരാമര്‍ശമാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഹിമ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സര്‍വോപരി പാലാക്കരന്‍ എന്ന സിനിമയുമായി എനിക്കുള്ള ബന്ധം വെളിവാക്കാനാണ് ആ പത്രസമ്മേളനത്തിനെത്തിയത്. എന്റെ ജീവിതത്തിലെ ചില സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അപര്‍ണ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രം അവര്‍ ചെയ്തിരിക്കുന്നത്. താനും സുഹൃത്തും രാത്രി 12.30യ്ക്ക് ബൈക്കില്‍ പോയപ്പോള്‍ പൊലീസ് പിടിച്ച് നിറുത്തിയതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും, സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോള്‍ പൊലീസുമായിട്ടുള്ള കുറച്ച് പ്രശ്‌നങ്ങളൊക്കെയാണ് ആ സിനിമയില്‍ ഉള്ളത്, ഹിമ പറയുന്നു.

കൂടാതെ എന്നെപ്പോലെ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍ കുട്ടികള്‍ അനുഭവിക്കുന്ന കുറേ പ്രശ്‌നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു. ഞങ്ങളുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ് അപര്‍ണ ചെയ്ത അനുപമ എന്ന കഥാപാത്രം. ഈ കാര്യങ്ങളെക്കുറിച്ച് പറയാനാണ് അവിടെ പോയത്. അപ്പോള്‍ അവിടെയുള്ള ഒരു പത്രക്കാരന്‍ എന്നോട് ചോദിച്ചു കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന്.

എനിക്ക് മറയിട്ടൊന്നും സംസാരിക്കാന്‍ അറിയില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ രണ്ടു മൂന്ന് ആളുകള്‍ എന്നെ വിളിച്ചിട്ട് പാക്കേജിനെക്കുറിച്ച് പറഞ്ഞു അതെന്താണ് എന്ന് ചോദിച്ചപ്പോള്‍ ബെഡ് വിത്ത് ആക്ടിങ്ങ് ആണെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ അത് മാത്രം പഠിച്ചാല്‍ പോരേ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയി ആക്ടിങ് സീരിയസ് ആയി എടുക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. പൊതുവെ എന്റെ സ്വഭാവമറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല പിന്നീട് ഇതുപോലെ ഒരു ശല്യം ഉണ്ടായിട്ടില്ല. ഗ്ലാമറായിട്ട് അഭിനയിച്ചിട്ട് പോലും ഫെയ്‌സ്ബുക്കില്‍ പോലും ഒരു ശല്യവുമില്ലെന്നും ഹിമ ചൂണ്ടിക്കാട്ടുന്നു.

ബോള്‍ഡ് ആയിട്ട് കാര്യങ്ങള്‍ പറയുന്നത്‌കൊണ്ട് ഞങ്ങളെപ്പോലുള്ളവരെ പ്രശ്‌നക്കാരികളും അഹങ്കാരികളുമായിട്ടാണ് കാണുന്നത്. പലരും ഞങ്ങളെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇതില്‍ വാര്‍ത്ത വന്നപ്പോള്‍ സിനിമയെക്കുറിച്ച് ഒരുവാര്‍ത്തപോലും വന്നില്ല. അത് കുറച്ച് വിഷമിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

ആ സിനിമയോടുള്ള ബന്ധം , ആ സിനിമ എന്നെപ്പോലെയുള്ള ആളുകളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. കൃത്യമായി അഭിപ്രായം പറയുന്നവര്‍ക്ക് ഒരു പ്രോത്സാഹനം കിട്ടുന്ന സിനിമയാണ് ഇത്. അതിനെ പ്രൊമോട്ട് ചെയ്യുന്നതിനുപകരം ബെഡ് വിത്ത് ആക്ടിങ്ങിനെ പ്രൊമോട്ട് ചെയ്തത് വളരെ മോശമായിപ്പോയെന്നും ഹിമ പറഞ്ഞു.

Loading...

More News