എന്‍70, എന്‍73, എന്‍90, എന്‍95; നോക്കിയ എന്‍ സീരീസ് വീണ്ടും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 11:38 am

Menu

Published on February 17, 2017 at 3:38 pm

എന്‍70, എന്‍73, എന്‍90, എന്‍95; നോക്കിയ എന്‍ സീരീസ് വീണ്ടും

hmd-nokia-n-series-comeback

നോക്കിയ ബ്രാന്‍ഡ് ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. തിരിച്ചുവരവിനു പിന്നാലെ ഒരു കാലത്ത് നോക്കിയയുടെ മികച്ച പ്രീമിയം ഫോണ്‍ നിരയായിരുന്ന നോക്കിയ എന്‍ സീരീസ് വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

എച്ച്.എം.ഡി ഗ്ലോബല്‍ എന്ന പുതിയ കമ്പനി ഏറ്റെടുത്തതിനു പിന്നാലെ പുറത്തിറക്കിയ നോക്കിയ 6ന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. നോക്കിയയുടെ തിരിച്ചുവരവ് കമ്പനി പ്രതീക്ഷിച്ചതിനേക്കാള്‍ ലോകമെങ്ങും ആവേശകരമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.

എന്‍ സീരീസില്‍ പുതിയ നിര ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വൈകാതെ നോക്കിയ വിപവണിയിലെത്തിക്കും. നോക്കിയ എന്‍70, എന്‍73, എന്‍90, എന്‍95 തുടങ്ങി അക്കാലത്ത് ഏറെ പ്രചാരം ലഭിച്ച പ്രീമിയം ഫോണുകളെ പുതിയ കാലത്തിനനുയോജ്യമായ രീതിയില്‍ ആന്‍ഡ്രോയ്ഡിന്റെ കരുത്തോടെ വീണ്ടും വിപണിയിലിറക്കാനാണ് കമ്പനി തീരുമാനം.

ഈ മാസം അവസാനം ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ ആദ്യ എന്‍ സീരീസ് ഫോണുകള്‍ അവതരിപ്പിക്കും. അതേ സമയം, ചൈനയില്‍ വന്‍ വിജയമായ നോക്കിയ 6 ആന്‍ഡ്രോയ്ഡ് ഫോണ്‍ തല്‍ക്കാലം മറ്റു രാജ്യങ്ങളില്‍ അവതരിപ്പിക്കേണ്ടെന്നും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഓരോ രാജ്യത്തിനും അവിടുത്തെ വിപണി സ്വഭാവത്തിനനുയോജ്യമായ ഫോണുകള്‍ അവതരിപ്പിക്കാനാണ് എച്ച്.എം.ഡി ഗ്ലോബലിന്റെ പദ്ധതി. ചൈനയിലെ പരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ നോക്കിയയുടെ ആന്‍ഡ്രോയ്ഡ് അവതാരത്തിന്റെ ഗ്ലോബല്‍ ലോഞ്ചിങ്ങായി മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് മാറും.

Loading...

More News