വിണ്ടുപൊട്ടുന്ന ചുണ്ടുകൾ ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കാം ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:55 pm

Menu

Published on March 13, 2018 at 11:21 am

വിണ്ടുപൊട്ടുന്ന ചുണ്ടുകൾ ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കാം ..!!

home-remedies-for-chapped-lips

മനോഹരമായ ചുണ്ടുകള്‍ സൗന്ദര്യത്തിന്റെ ഒരു പ്രധാന ലക്ഷണവും ആകര്‍ഷണീയവുമാണ് . അതുകൊണ്ടുതന്നെ നമ്മളില്‍ പലരും ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാന്‍ ശ്രമിക്കുന്നത് പോലും . ചുണ്ടുകളുടെ ഭംഗി എന്ന് ഉദ്ദേശിക്കുന്നത് ചുവപ്പു നിറം മാത്രമല്ല തുടിപ്പും മാര്‍ദവവും കൂടിയാണ്.

ചുണ്ടുകള്‍ മൃദുവായിരിക്കുമ്പോള്‍ അവ ഭംഗിയുള്ളവയും അവയുടെ നിറം പിങ്ക് ആണെങ്കില്‍ അത് നിങ്ങളുടെ സൗന്ദര്യത്തെ കൂടുതൽ മനോഹരമാക്കിത്തീർക്കുന്നു . എന്നാൽ മഞ്ഞു കാലങ്ങളിൽ ചിലരുടെ ചുണ്ടുകള്‍ വരണ്ട് വൃത്തികേടായിരിയ്ക്കും. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഈ പ്രശ്‌നം കൂടുതലായിരിക്കും. ഇത് ചുണ്ടുകളുടെ മനോഹാരിത ഇല്ലാതാക്കിത്തീർക്കുന്നു . പാൽ ക്രീം,വാസ്‌ലിൻ,വെളിച്ചെണ്ണ എന്നിവയാണ് വരണ്ട ചുണ്ടിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ.

കടുത്ത സൂര്യപ്രകാശം ഏല്‍ക്കുക, ശീലങ്ങള്‍, അശ്രദ്ധ എന്നിവയൊക്കെ ചുണ്ടിലെ ഇരുണ്ട നിറത്തിന് മറ്റൊരുകാരണമാണ് . പുകവലിക്കുന്നവരുടെ ചുണ്ടുകള്‍ കറുത്തുപോകുന്നതിന് മറ്റൊരു കാരണം ആവശ്യമില്ല. പണച്ചെലവില്ലാതെ തന്നെ ചുണ്ടിന്‍റെ ഇരുണ്ട നിറം മാറ്റാനുള്ള സാധിക്കും . ആരോഗ്യമുള്ള ചര്‍മ്മത്തിന് ആവശ്യമായ പ്രധാന ഘടകമാണ് ജലം. ദിവസം മുഴുവന്‍ ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്പം ഗ്ലിസറിന്‍ ചുണ്ടില്‍ പുരട്ടുന്നതും വളരെ നല്ലതാണ് .

മൃദുവായ ചുണ്ടു ലഭിക്കാനായി മറ്റു ചില വീട്ടുവൈദ്യങ്ങൾ

ബീറ്റ്റൂട്ട് ജ്യൂസ്

പതിവായി ഒരു ചെറിയ കഷ്ണം ബീറ്റ്റൂട്ട് ചുണ്ടില്‍ ഉരയ്ക്കുകയോ കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടിൽ പുരട്ടി 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുകയോ ചെയ്യുന്നതിലൂടെ ചുണ്ടുകൾ നനവുള്ളതും കൂടുതൽ മനോഹരവുമാകും.

ചെറുനാരങ്ങാനീര്, തേന്‍

ചുണ്ടിന്റെ വരള്‍ച്ച മാറ്റാനുള്ള മറ്റൊരു വഴിയാണ് രണ്ടു തുള്ളി ചെറുനാരങ്ങാനീര്, രണ്ട് തുള്ളി തേനുമായി ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക . ഇത് ഒരു മണിക്കൂര്‍ സമയം നിലനിര്‍ത്തണം.

കറ്റാർ വാഴ

കിടക്കുന്നതിനു മുൻപ് കറ്റാർ വാഴ മുറിച്ചു ജെൽ എടുത്തു ചുണ്ടിൽ നേരിട്ട് പുരട്ടുക . ഇത് ചുണ്ടുകളുടെ വരൾച്ച മാറ്റുകയും ചുണ്ടിലെ നേർത്ത ചർമ്മ പാളികളെ ബലപ്പെടുത്തുയും ചെയ്യുന്നു . ഇത് കൂടുതൽ ആരോഗ്യമുള്ള ചുണ്ടുകൾ ലഭിക്കാൻ സഹായിക്കും .

വെളിച്ചെണ്ണ

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ , ഒരു ടേബിള്‍ സ്പൂണ്‍ കടലുപ്പ് എന്നിവ ഒരു പാത്രത്തിലെടുക്കുക. ഈ മിശ്രിതം പഞ്ഞി ഉപയോഗിച്ച് ചുണ്ടില്‍ പുരട്ടുക. ഒരു മിനുട്ട് നേരം ചുണ്ടില്‍ വിരലുകൊണ്ട് വൃത്താകൃതിയില്‍ തടവുക. ഇത് ചുണ്ടുകളെ കൂടുതൽ മൃദുലവും മിനുസവുംമാക്കിത്തീർക്കുന്നു .

കുക്കുമ്പര്‍

ചുണ്ടിന്റെ വരള്‍ച്ച തടയാനുള്ള മറ്റൊരു വഴിയാണ് കുക്കുമ്പര്‍ . ദിവസവും രണ്ടോ മൂന്നോ തവണ കുക്കുമ്പര്‍ കൊണ്ട് ചുണ്ടില്‍ മസാജ് ചെയ്യുക . ഇതിലെ വൈറ്റമിന്‍ സി ചുണ്ടിന്റെ വരള്‍ച്ച തടയാന്‍ സഹായിക്കും.

Loading...

More News