വരണ്ട ചർമ്മത്തിന് അലർജിക്കും പരിഹാരം ഇതാ.. home remedies for dry skin allergies

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 18, 2021 3:47 pm

Menu

Published on November 30, 2019 at 12:46 pm

വരണ്ട ചർമ്മത്തിന് അലർജിക്കും പരിഹാരം ഇതാ..

home-remedies-for-dry-skin-allergies

വരണ്ട ചർമ്മം എല്ലാവരിലും പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും ചർമ്മത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും അലർജി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ചർമ്മത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചർമ്മവും അതുമായിട്ടുണ്ടാവുന്ന അസ്വസ്ഥതകളും. എന്നാൽ ഇനി ഇത്തരം അവസ്ഥകളില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ തരത്തിലുള്ള മാർഗ്ഗങ്ങളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. ചൊറിച്ചിലും അസ്വസ്ഥതകളും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതിനെ മറികടക്കാൻ എന്നും ആവശ്യം എന്ന് പറയുന്നത് എന്തുകൊണ്ടും പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ്.

സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെ എന്തുകൊണ്ടും ആരോഗ്യത്തിനും ചർമ്മത്തിനും ചേരുന്ന മാർഗ്ഗങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും വരണ്ട ചർമ്മം ഒരു പ്രശ്നം തന്നെയാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചുറ്റും ഉള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തേൻ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് വരണ്ട ചർമ്മം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തേൻ ഉപയോഗിക്കാവുന്നതാണ്. തേൻ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിലെ അസ്വസ്ഥകൾ എല്ലാം തന്നെ ഇല്ലാതാവുന്നു. വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി തേനും അൽപം നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് ഉണ്ടാകുന്ന അലർജികളെ ഇല്ലാതാക്കി വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും ഇത് ചെയ്യാവുന്നതാണ്. വരണ്ട ചർമ്മത്തിനും അതുണ്ടാക്കുന്ന അലർജികൾക്കും പെട്ടെന്നാണ് പരിഹാരം കാണാൻസാധിക്കുന്നത്.

കുക്കുമ്പർ

കുക്കുമ്പര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ അൽപം കൂടുതൽ ഗുണങ്ങളാണ് കുക്കുമ്പർ നൽകുന്നത്. ഇതിന്‍റെ നീര് എടുത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നു. അതിലുപരി വരണ്ട ചർമ്മമെന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് തേക്കാവുന്നതാണ് മുഖത്ത്.

ഓറഞ്ച് നീര്

ഓറഞ്ച് കഴിക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഓറഞ്ച് കഴിക്കുന്നതിന് മുൻപ് അത് നിങ്ങള്‍ക്ക് നൽകുന്ന ഗുണങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ഓറഞ്ച് കൊണ്ട് നമുക്ക് ചെയ്യാം എന്ന് നോക്കാവുന്നതാണ്. ഓറഞ്ച് നീര് എടുത്ത് അത് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിൽ ഉണ്ടാവുന്ന വരൾച്ചയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ദിവസവും കിടക്കും മുൻപ് മുഖത്ത് തേക്കാവുന്നതാണ്. സൗന്ദര്യത്തിന് ഗുണങ്ങൾ നിരവധിയാണ് ഓറഞ്ചിലൂടെ.

കറ്റാർ വാഴ

കറ്റാർ വാഴ കൊണ്ടും നമുക്ക് സൗന്ദര്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണാവുന്നതാണ്. ഇത് മുഖത്ത് തേക്കുന്നതിലൂടെ ഇത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതോടൊപ്പം തന്നെ വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിനും ഈ മാർഗ്ഗം മികച്ചതാണ്. സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ കറ്റാർ വാഴ നൽകുന്ന മാറ്റങ്ങൾ ചില്ലറയല്ല.

തൈര്

തൈര് സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിറം വർദ്ധിപ്പിക്കുന്നതിന് തൈര് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. തൈര് മുഖത്ത് കിടക്കും മുൻപ് തേച്ച് പിടിപ്പിച്ചാൽ അത് നല്ലൊരു മോയ്സ്ചുറൈസർ ആണ് എന്ന കാര്യം പലർക്കും അറിയുകയില്ല. സൗന്ദര്യത്തിന് വില്ലനാവുന്ന വരണ്ട ചർമ്മത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് വേണം കഴുകിക്കളയാന്‍. വരണ്ട ചർമ്മത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങൾ ചില്ലറയല്ല.

റോസ് വാട്ടർ

റോസ് വാട്ടർ പോലുള്ളവ ചർമ്മത്തിൽ കാണിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. സൗന്ദര്യത്തിന് വില്ലനാവുന്ന ഏത് അസ്വസ്ഥതകൾക്കും പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നത്. റോസ് വാട്ടർ മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് പതിനഞ്ച് മിനിട്ടോളം മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത് മുഖത്ത് ഉണ്ടാക്കുന്ന പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതോടൊപ്പം വരണ്ട ചർമ്മത്തെ പെട്ടെന്ന് തന്ന ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിവസവും ഈ റോസ് വാട്ടർ ചികിത്സ ചെയ്യാവുന്നതാണ്.

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ പോലുള്ളവ സൗന്ദര്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് നിറം വർദ്ധിപ്പിക്കുന്നതിലൂടെ വളരെയധികം സഹായം നൽകുന്ന ഒന്നാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നുണ്ട് ഒലീവ് ഓയില്‍. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്.ഇത് പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതോടൊപ്പം വരണ്ട ചർമ്മത്തെ ഇല്ലാതാക്കി നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ

പ്രകൃതി ദത്ത മാർഗ്ഗങ്ങളിൽ എപ്പോഴും മികച്ച് നിൽക്കുന്നതാണ് വെളിച്ചെണ്ണ. ഇത് നിറം വർദ്ധിപ്പിക്കുന്നതിന് നല്ലതാണെങ്കിലും ചർമ്മത്തിന്‍റെ വരൾച്ച ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. വെളിച്ചെണ്ണ മുഖത്തും ശരീരത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിച്ച് നോക്കൂ. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ് ഒരു തുള്ളി വെളിച്ചെണ്ണയിലൂടെ.

Loading...

More News