വരണ്ട ചര്‍മ്മത്തിനും വിണ്ടുകീറിയ കാല്‍പ്പാദത്തിനും വിട...!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 3:58 pm

Menu

Published on November 17, 2016 at 3:41 pm

വരണ്ട ചര്‍മ്മത്തിനും വിണ്ടുകീറിയ കാല്‍പ്പാദത്തിനും വിട…!!

homemade-beauty-recipes-for-winter

മഞ്ഞുകാലത്തെ ചര്‍മ്മസംരക്ഷണം

വിണ്ടു കീറിയ കാല്‍പ്പാദങ്ങള്‍..വലിഞ്ഞുപൊട്ടിയ ചുണ്ടുകള്‍..ചുക്കുച്ചുളിഞ്ഞ ചര്‍മ്മം.. മഞ്ഞുകാലമെന്ന് കേള്‍ക്കുമ്പോള്‍ ഉറക്കം കെടുത്തുന്ന ഓര്‍മ്മകളാണിതൊക്കെ. ഒലല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചനം നേടാം.

വരണ്ട ചര്‍മ്മത്തിന്

ചര്‍മ്മം വരളുന്നതാണ് മഞ്ഞുകാലത്ത് ഭുരിഭാഗം പേരും നേരിടുന്ന പ്രശ്‌നം. കാല്‍പ്പാദങ്ങള്‍ വിണ്ടുകീറുന്നതും ചുണ്ടുകള്‍ പൊട്ടുന്നതും ഒക്കെ സാധാരണമാണ്. ഒരു മോയ്‌സ്ച്ചറൈസറിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാം. രണ്ട് തവണയായി വേണം മോയ്ച്ചറൈസര്‍ പുരട്ടാന്‍. മോയ്ച്ചറൈസര്‍ അധികമായാല്‍
എണ്ണമയം അടിഞ്ഞുകൂടാനും ചര്‍മ്മം ഇരുളാനും സാധ്യതയുണ്ട്. അതിനാല്‍ മോയ്ച്ചറൈസര്‍ അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ജെല്ലും ക്രീമും ചേര്‍ന്ന മോയ്ച്ചറൈസര്‍ ഏത് ചര്‍മ്മക്കാര്‍ക്കും ഇണങ്ങും.

dry-skin

കുളി ഇളംചൂടുള്ള വെള്ളത്തില്‍

മഞ്ഞുകാലത്ത് ചൂടുവെള്ളം ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇളം ചൂടുള്ള വെള്ളം വേണം മഞ്ഞുകാലത്ത് ഉപയോഗിക്കാന്‍. ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന എണ്ണമയത്തെ ചൂടുവെള്ളം വലിച്ചെടുക്കുന്നു. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകുന്നു.

bath

മധുരം? നോ നോ..

പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നത് ശീലമാക്കുക. നട്ട്‌സും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. കൊഴുപ്പുള്ള ഭക്ഷണം അമിതവണ്ണത്തിലേക്കും മുഖക്കുരുവിലേക്കും നയിക്കും.

sweet

സണ്‍സ്‌ക്രീന്‍ ലോഷന്‍ ശീലമാക്കുക

പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് പതിവാക്കുക. പുറത്തിറങ്ങുന്നതിന് 15 മിനിട്ട് മുന്‍പാണ് ലോഷന്‍ പുരട്ടേണ്ടത്. 30 മിനിട്ടിലധികം വെയില്‍ കൊള്ളേണ്ടി വരികയാണെങ്കില്‍ വീണ്ടും ലോഷന്‍ പുരട്ടുക.

suncream

മുടിയുടെ ആരോഗ്യത്തിന്

മഞ്ഞുകാലത്ത് മുടി ഡ്രൈ ആകാനും അറ്റം പൊട്ടാനും സാധ്യതയുണ്ട്. അതിനാല്‍ മതിയായ സംരക്ഷണം മുടിക്ക് നല്‍കിയേ തീരൂ. ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കി, തലയോട്ടിയിലും മുടിയുടെ അറ്റത്തും നന്നായി തേച്ചുപിടിക്കുക. ഒരു ടവ്വല്‍ ഉപയോഗിച്ച് മുടി കെട്ടിവെച്ച ശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മഞ്ഞുകാലത്തെ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളുടെ മുടിക്ക് സംരക്ഷണം നല്‍കാന്‍ ഇതുമതിയാകും.

hair

വിണ്ടുകീറിയ കാല്‍പ്പാദങ്ങള്‍ക്ക്

കാല്‍പ്പാദങ്ങള്‍ വിണ്ടുകീറുന്നതാണ് മഞ്ഞുകാലത്ത് ഏറ്റവുമധികം ആളുകള്‍ നേരിടുന്ന പ്രശ്‌നം. രാത്രി കിടക്കുന്നതിന് മുന്‍പ് കാല്‍പ്പാദങ്ങള്‍ ഇളംചൂടുള്ള വെള്ളത്തില്‍ കാല്‍പ്പാദങ്ങള്‍ മുക്കിവെക്കുക. പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുക. ശേഷം ആപ്രിക്കോട്ട് അടങ്ങിയ ക്രീം പുരട്ടുക. നനുത്ത തുണി കൊണ്ട് കാല്‍ അല്‍പ്പനേരം മൂടിവെക്കുക. രാത്രി കാലിങ്ങനെ തന്നെ വെച്ച് ഉറങ്ങുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ വിണ്ടുകീറിയ കാല്‍പ്പാദങ്ങളോട് വിട പറയാം.

cracket-feet

കൈകള്‍ക്ക്

നാരങ്ങാനീരില്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക. കൈകള്‍ സ്‌ക്രബ്ബ് ചെയ്യാന്‍ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. കൈകളുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും 2 ദിവസം കൂടുമ്പോള്‍ സ്‌ക്രബ്ബ് ചെയ്യാം.

scrub

Loading...

More News