ഇളം പ്രായത്തിൽ ചർമം ചുളിയാതിരിക്കാൻ ഇഞ്ചിയും തേനും ..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 6, 2018 at 3:09 pm

ഇളം പ്രായത്തിൽ ചർമം ചുളിയാതിരിക്കാൻ ഇഞ്ചിയും തേനും ..!!

honey-and-ginger-keep-young-skin

ഇളം പ്രായത്തിൽ ചർമത്തിൽ പെട്ടെന്ന് ചുളിവുകൾ വീഴുന്നുവെന്നത് പലർക്കുമുള്ള പരാതിയാണ്​. ഇതിനുള്ള പ്രധാന കാരണം മാനസിക സമ്മർദ്ദമാണ് . അമിത സമ്മർദ്ദം ശരീരത്തിനകത്ത് സ്വതന്ത്ര മൂലകങ്ങൾ ഉൽപാദിപ്പിക്കപ്പെടാൻ ഇടയാക്കുന്നുണ്ട്. കൂടാതെ ഈ സ്വതന്ത്ര മൂലകങ്ങൾ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ചർമത്തിന്റെ ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്നു . പരസ്യങ്ങളിൽ കാണുന്ന പല ക്രീമുകളും ഉപയോഗിച്ചിട്ടും രക്ഷയില്ല. അതുകൊണ്ടുതന്നെ അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനായ് എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാൻ ശ്രമിക്കുക .

ചർമം ചുളിയാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടിക്കൈകൾ

ച​ർ​മ​ത്തിൻറെ യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണ് ച​ത​ച്ച ഇ​ഞ്ചി​യും തേ​നും ചേ​ർ​ത്ത്​ ചൂ​ടാ​ക്കി​യ വെ​ള്ളം കു​ടി​ച്ച്​ ദി​വ​സം തു​ട​ങ്ങാം. ഇ​ഞ്ചി​യി​ലെ ജി​ഞ്ച​റോ​ൾ എ​ന്ന ആ​ൻ​റി ഒാ​ക്​​സി​ഡ​ൻ​റിൻറെ സാ​ന്നി​ധ്യം കോ​ള​ജ​നു​ക​ൾ ന​ഷ്​​ട​മാ​വാ​തെ സം​ര​ക്ഷി​ക്കും.

മി​ക്ക ചാ​യ​പ്പൊ​ടി​ക​ളും ച​ർ​മ​ത്തിൻറെ യൗ​വനം കാ​ത്തു​സൂ​ക്ഷി​ക്കു​വാ​ൻ സ​ഹാ​യി​ക്കും. ഗ്രീ​ൻ ടീ​യും ​ബ്ര്യൂ​ഡ്​ വൈ​റ്റ്​ ടീ​യും ചേ​ർ​ത്ത്​ ഒ​രു ഫേസ്‌​പാ​ക്ക്​ ഉ​ണ്ടാ​ക്കി ​ഇ​ട​വേ​ള​ക​ളി​ൽ മു​ഖ​ത്ത്​ പു​ര​ട്ടു​ന്ന​ത്​ ചു​ളി​വു​ക​ൾ വ​രു​ന്ന​ത്​ ത​ട​യും. കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ചായയും കാപ്പിയും ഒഴിവാക്കുക. ഇവ നിർജ്ജലീകരണത്തിനും ചർമം വരണ്ടു പോകാനും കാരണമാകും.

ആ​ദ്യം പ്രാ​യം തോന്നിപ്പിക്കുന്നത് കൈ​ക​ളി​ലെ ച​ർ​മ​മാ​ണ് . പ​ഞ്ച​സാ​ര​യും നാ​ര​ങ്ങനീ​രും ​ചേർ​ത്തൊ​രു സ്​​ക്ര​ബു​ണ്ടാ​ക്കി ദി​വ​സ​വും തേ​ക്കു​ന്ന​ത്​ കൈ​ക​ളി​ലെ ച​ർ​മം ചു​ളി​യാ​തെ കാ​ക്കാ​ൻ സ​ഹാ​യി​ക്കും. പ​ഞ്ച​സാ​ര​യി​ലെ ക്രി​സ്​​റ്റ​ലു​ക​ൾ ഡെ​ഡ്​ സെ​ല്ലു​ക​ൾ ഉ​ര​ച്ചു​ക​ള​യും. നാ​ര​ങ്ങനീ​രി​ലെ ഹൈഡ്രോക്​​സി ആ​സി​ഡ്​ ച​ർ​മം ചു​ളി​യാ​തെ സം​ര​ക്ഷി​ക്കും.

മു​ന്തി​രി​യു​ടെ കു​രു​വി​ന്​ ച​ർ​മ സം​ര​ക്ഷ​ണ ഗു​ണ​മു​ണ്ട് . ച​ർ​മ​ത്തിൻറെ ഇ​ലാ​സ്തി​ക​ത നി​ല​നി​ർ​ത്തി ഉ​റ​പ്പു​ള്ള​താ​ക്കാ​ൻ മു​ന്തി​രി​ക്കു​രു​വിൻറെ സ​ത്തി​ന്​ ക​ഴി​യും. തെ​ക്കുകി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന നോ​നി പ​ഴ​ത്തി​ൻറെ നീ​ര്​​ ച​ർ​മരോ​ഗ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​മ ഒൗ​ഷ​ധ​മാ​ണ്.

ചർമം ചുളിയാതിരിക്കാൻ നടത്തം, ജോഗിംഗ്, യോഗ തുടങ്ങിയ വ്യായാമം ഒരു പരിധിവരെ സഹായകരമാണ് . വ്യായാമം ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങൾ ശരിയായ സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു . എയ്‌റോബിക്‌സ് വ്യായാമങ്ങൾ ശരീരത്തിന് ഉണർവും ഉന്മേഷവും ആരോഗ്യവും നൽകുന്നതാണ്.

ചർമത്തിലെ നനവ് നിലനിർത്തുന്നതിലൂടെ ചർമത്തിൽ വലിച്ചിൽ അനുഭവപ്പെടുന്നതിത് ഒരു പരിധിവരെ കുറയ്ക്കാം . ഇതുവഴി ചർമത്തെ ആരോഗ്യത്തോടെ നിലനിർത്താനാവും. കഴിയുന്നതും കെമിക്കലുകൾ അധികമായി ഉപയോഗിച്ചിട്ടില്ലാത്ത ക്രീമുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും ഇതിനായി തെരഞ്ഞെടുക്കുക്കാൻ ശ്രമിക്കുക .

Loading...

More News