സിംഹത്തെ തലോടാന്‍ ശ്രമിച്ച റഗ്ബി താരത്തിന് തന്റെ കൈ നഷ്ടപ്പെടാതിരുന്നത് ഭാഗ്യംകൊണ്ട്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:09 am

Menu

Published on October 3, 2017 at 4:48 pm

സിംഹത്തെ തലോടാന്‍ ശ്രമിച്ച റഗ്ബി താരത്തിന് തന്റെ കൈ നഷ്ടപ്പെടാതിരുന്നത് ഭാഗ്യംകൊണ്ട്

horrifying-moment-lion-sinks-teeth

മൃഗശാലകളില്‍ പോയി മൃഗങ്ങളെ അടുത്ത് കാണുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ പലപ്പോഴും മൃഗശാലകളില്‍ എത്തുന്ന ആള്‍ക്കാര്‍ കാണിക്കുന്ന അനുസരണക്കേടും അമിതാവേശവും അപകടം ക്ഷണിച്ചുവരുത്താറുണ്ട്.

മൃഗങ്ങളെ തൊടരുതെന്നും അവയ്ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ സന്ദര്‍ശനവേളകളില്‍ നാം പതിവായി കാണാറുമുണ്ട് വായിക്കാറുമുണ്ട്. എന്നാല്‍ ഇതെല്ലാമവഗണിച്ച് പലപ്പോഴും മൃഗങ്ങളെ തൊടാനും അവയ്ക്കു ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.

ഇത്തരത്തിലുള്ള ഒരു അപകടമാണ് റഗ്ബി താരമായ സ്‌കോട്ട് ബാഡ്വിനും പറ്റിയത്. ഒരുപക്ഷേ സ്വന്തം കരിയര്‍ തന്നെ അവസാനിക്കുമായിരുന്ന അപകടം. ദക്ഷിണാഫ്രിക്കയില്‍ മത്സരത്തിനൊയെത്തിയതായിരുന്നു സ്‌കോട്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം സിംഹങ്ങളെ വളര്‍ത്തുന്ന പാര്‍ക്ക് സന്ദര്‍ശിക്കാനെത്തി. ജോഹന്നാസ് ബര്‍ഗിനു സമീപമുള്ള മൊബാന ഗെയിംലോഡ്ജിലെ ലയണ്‍ പാര്‍ക്കിലായിരുന്നു ഇവര്‍ സന്ദര്‍ശനം നടത്തിയത്.

ഇതിനിടെ കമ്പികള്‍ കൊണ്ട് മറച്ച ഇടത്ത് വലിയ കുഴപ്പമൊന്നുമുണ്ടാക്കാതെ നിന്ന ഒരു സിംഹത്തെ കണ്ടപ്പോള്‍ സ്‌കോട്ടിന് ഒന്ന് ഓമനിക്കാന്‍ തോന്നി. ഒറ്റനോട്ടത്തില്‍ കുഴപ്പക്കാരനല്ലെന്നു തോന്നിയ സിംഹത്തെ അങ്ങനെ സ്‌കോട്ട് ഒന്നു തലോടാനാരംഭിച്ചു. തന്റെ സ്‌നേഹം ലോകത്തെ കാണിക്കാനായി സിംഹത്തെ തലോടുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ മറ്റൊരു സുഹൃത്തിനു നിര്‍ദ്ദേശവും നല്‍കിയിട്ടായിരുന്നു പ്രകടനം.

എന്നാല്‍ ഈ സ്‌നേഹ പ്രകടനം അത്ര രസിക്കാതിരുന്ന സിംഹം സ്‌കോട്ടിന്റെ കയ്യില്‍ കയറി കടിച്ചു കുടഞ്ഞു. നിമിഷങ്ങള്‍ക്കകം സിംഹം കൈയിലെ പിടിവിട്ടതിനാല്‍ ഭാഗ്യം കൊണ്ട് രണ്ട് സ്റ്റിച്ച് ഇടേണ്ട മുറിവേ സ്‌കോട്ടിന് പറ്റിയുള്ളൂ. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ കരിയറിനു തന്നെ അവസാനം കുറിക്കാന്‍പോന്ന ആക്രമണമായിരുന്നു അത്.

തന്റെ കയ്യില്‍ സിംഹം കടിക്കുന്ന വീഡിയോ സ്‌കോട്ട് തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News