പുകവലിക്ക് ശേഷം ഈ ശീലമുളളവരെ കാത്തിരിക്കുന്നത് ക്യാന്‍സര്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:42 pm

Menu

Published on February 12, 2018 at 7:37 pm

പുകവലിക്ക് ശേഷം ഈ ശീലമുളളവരെ കാത്തിരിക്കുന്നത് ക്യാന്‍സര്‍

hot-tea-esophageal-cancer-risk-study

ചൂട് ചായകുടിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. ഒരു ഉന്മേഷം ഇല്ലെന്നു പറഞ്ഞ് ചൂട് ചായകുടിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക. എപ്പോഴുമുള്ള ഈ ചൂട് ചായകുടി അത്ര നന്നല്ല. പ്രത്യേകിച്ച് മദ്യപാനമോ പുകവലിയോ ഉണ്ടെങ്കില്‍.

ചൂടോടെയുള്ള ഈ ചായകുടി ചിലപ്പോള്‍ അന്നനാള കാന്‍സറിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൂടോടെയുള്ള ചായകുടി അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചു മടങ്ങാണ് വര്‍ദ്ധിപ്പിക്കുക. ഓരോ വര്‍ഷവും ലോകത്താകമാനം 40,0000 പേരാണ് അന്നനാള ക്യാന്‍സര്‍ മൂലം മരണമടയുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നുത്.

ക്യാന്‍സര്‍ വകഭേദങ്ങളില്‍ ഏറ്റവും സര്‍വസാധാരണമായ ക്യാന്‍സറാണ് അന്നനാള കാന്‍സര്‍. മദ്യപാനം, പുകവലി എന്നിവയാണ് ഇതിനു പ്രധാനകാരണമാകുന്നത്. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നതും ഇതിനു കാരണമാകുന്നുണ്ട് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ചായ പ്രിയര്‍ ഒരല്‍പം ശ്രദ്ധിക്കണം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

മദ്യപാനവും പുകവലിയുമുള്ളവര്‍ക്ക് ഈ ചായകുടി കൂടി ആയാല്‍ അന്നനാള ക്യാന്‍സര്‍ സാധ്യത ഇരട്ടിക്കുകയാണ്. എന്നാല്‍ സാധാരണ പുകവലിയും മദ്യപാനവും ഇല്ലാത്തവര്‍ക്ക് ഒരല്‍പം ചൂടുചായ ആവാം എന്നും ഗവേഷകര്‍ പറയുന്നു.

എന്നുവെച്ച് ചായ കുടിക്കേണ്ട എന്നല്ല, ഒപ്പം ചായയുടെ ആരോഗ്യഗുണങ്ങളെ അവഗണിച്ചും കൊണ്ടല്ല ഈ കണ്ടെത്തലിനെ കുറിച്ച് ഇവിടെ ഗവേഷകര്‍ പ്രതിപാദിക്കുന്നത്. തിളച്ച ചായ കുടി ഒഴിവാക്കി മിതമായ ചൂടില്‍ കുടിക്കണം എന്നാണ് ഇവര്‍ പറയുന്നത്.

ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ധാരാളമടങ്ങിയതാണ് ചായ. പോസ്‌ട്രേറ്റ് ,കോളന്‍ ക്യാന്‍സറുകള്‍ തടയുന്നതില്‍ തേയില മുഖ്യപങ്കു വഹിക്കുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയ്‌ക്കെല്ലാം അതിന്റേതായ ഗുണങ്ങളുമുണ്ട്. എന്നിരുന്നാലും തിളച്ച ചായ കുടിയാണ് ഇവിടെ വില്ലനാകുന്നത് എന്നത് മറക്കേണ്ട.

Loading...

More News