റോഡ് റേസിങ്ങ് ട്രാക്കാണെന്ന് കരുതേണ്ട; നല്ല ഡ്രൈവിങ്ങ് ശീലങ്ങളിതാ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:14 am

Menu

Published on January 6, 2018 at 11:45 am

റോഡ് റേസിങ്ങ് ട്രാക്കാണെന്ന് കരുതേണ്ട; നല്ല ഡ്രൈവിങ്ങ് ശീലങ്ങളിതാ

how-to-become-a-good-driver

നമ്മുടെ നാട്ടില്‍ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരുടെ എണ്ണം പൊതുവെ കൂടുതലാണ്. നല്ലൊരു ഡ്രൈവിങ്ങ് സംസ്‌കാരം നമ്മുടെ നാട്ടില്‍ ഇനിയും വളര്‍ന്നുവരേണ്ടതുണ്ട്.

ഒരു ചെറിയ അശ്രദ്ധ മതി ഡ്രൈവിങ്ങില്‍ വലിയ പാളിച്ചകള്‍ ഉണ്ടാകാന്‍. എന്നിരുന്നാലും പൊതുവെ ശാസ്ത്രീയമായി ഡ്രൈവിങ് പഠിച്ചവരോട് ഒരു പുച്ഛം നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ട്. റോഡ് റേസിങ്ങ് ട്രാക്കാണെന്നു കരുതി ഇറങ്ങുന്നവരുമുണ്ട്.

നല്ല ഡ്രൈവിങ്ങ് ശീലങ്ങള്‍ക്കായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്നു നോക്കാം. ഡ്രൈവിങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് റോഡ് നിയമങ്ങള്‍ അറിയുക എന്നത്. ഒരു പക്ഷെ ഡ്രൈവിംങ് പഠിക്കുന്നതിനേക്കാളും പ്രധാനം റോഡ് നിയമങ്ങള്‍ അറിഞ്ഞിരിക്കുക എന്നതാണ്. കാരണം റോഡ് നിയമങ്ങള്‍ കൃത്യമായി അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഒരു നല്ല ഡ്രൈവര്‍ ആകാന്‍ സാധിക്കുകയുള്ളു. അനാവശ്യമായ പിഴകളും സമയനഷ്ടവും ഒരു പരിധി വരെ ഒഴിവാക്കാന്‍ റോഡ് നിയമങ്ങളിലെ അറിവ് നമ്മളെ സഹായിക്കും.

ഡ്രൈവിങ്ങ് പഠിക്കുന്ന ഒരാള്‍ക്ക് സാധാരണ ഭയം തോന്നുന്നത് സ്വാഭാവികമാണ്. ഇതിനാല്‍ തന്നെ അതിനാല്‍ അടിക്കടി ബ്രേക്ക് ചെയ്ത് വണ്ടി ഓടിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ട ഒരു രീതിയാണ്. ആവശ്യത്തിനു മാത്രം ബ്രേക്കിംങ് എന്ന നിലയിലേക്ക് നമ്മുടെ ഡ്രൈവിങ്ങ് ശൈലി മാറ്റുകയാണെങ്കില്‍ കൂടുതല്‍ ഇന്ധനക്ഷമതയും ബ്രേക്ക് പാര്‍ട്ട്സുകളുടെ ഈടുനില്‍പ്പിനും കാരണമാകും. ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നില്‍ നിന്നും ഇടിക്കത്തക്ക രീതിയില്‍ മറ്റു വാഹനങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. റിയര്‍വ്യൂ മിററുകള്‍ ശരിയായി ഉപയോഗിച്ച് ബ്രേക്ക് ചെയ്യുന്നതാണ് നല്ലത്.

ചിലരുടെ വൃത്തികെട്ട രീതിയിലുള്ള ഡ്രൈവിങ്ങ് ദിവസേന നാം കാണുന്ന ഒരു കാര്യമാണ്. റോഡ് റേസ്ട്രാക്കാക്കിയാണ് ചിലരെങ്കിലും സഞ്ചരിക്കാറുള്ളത്. അത്യധികം അപകടം നിറഞ്ഞ ഓവര്‍ട്ടേക്കിങ്ങാണ് ഇത്തരക്കാരുടെ മറ്റൊരു കലാവിരുത്. ഇതും അപകടം വിളിച്ചു വരുത്തുന്നതാണു.

ട്രാഫിക് ബ്ലോക്കില്‍പ്പെടുമ്പോള്‍ ഹോണടിച്ചും വാഹനം ഇരപ്പിച്ചും പോകുന്ന ചില വിരുതന്മാരെ കാണാം മറ്റുള്ള യാത്രക്കാര്‍ക്ക് ഇത് എത്രത്തോളം അരോജകമാണെന്നു ഇത്തരക്കാര്‍ ചിന്തിക്കാറുപോലുമില്ല. താന്‍ സ്വന്തം വാഹനം ഓടിക്കുമ്പോഴും മറ്റുള്ള യാത്രക്കാരെ ബഹുമാനിക്കാന്‍ ബാധ്യസ്ഥനാണു എന്ന തോന്നല്‍ എപ്പോഴും വേണം.

പൊതുവെ പകല്‍ സമയങ്ങളിലാണ് നാം ഡ്രൈവിങ്ങ് പഠിക്കാനായി മാറ്റിവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളില്‍ എങ്ങനെ വണ്ടി ഓടിക്കണമെന്നുള്ള ഒരു അജ്ജത ചിലര്‍ക്കെങ്കിലും ഉണ്ട്. രാത്രിയില്‍ എതിരെ ഒരു വാഹനം വരുമ്പോള്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യാന്‍ നമുക്ക് പൊതുവേ മടിയാണ്. നഗരപരിധിയില്‍ രാത്രി സമയത്ത് ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. കേരളത്തിലെ റോഡപകടങ്ങള്‍ക്ക് ഒരു പരിധിവരെ ഇതാണു കാരണം എന്ന് ഈയിടെ ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

ഡ്രൈവ് ചെയ്യുന്നതോടൊപ്പം കണ്ണു കൊണ്ടു കാണുന്ന കാഴ്ചകള്‍ തിരിച്ചറിയപ്പെടുക എന്നതും പ്രധാനമാണ്. കാല്‍നടയാത്രക്കാര്‍, മറ്റു വാഹനങ്ങള്‍ എന്നിവയ്ക്കുമേല്‍ എപ്പോഴും ഒരു കണ്ണുവേണം. ഡ്രൈവ് ചെയ്യുമ്പോള്‍ കാണുന്ന വസ്തുക്കള്‍ അടുത്തതായി എന്ത് ചെയ്യുന്നു എന്നു മുന്‍ കൂട്ടി അറിയാന്‍ പറ്റണം ഉദാഹരണമായി ഒരു കാല്‍നടയാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കുവാനായി വണ്ടിക്ക് കുറുകേ വന്നേക്കുമോ എന്നും മറ്റും അയാളുടെ പ്രവര്‍ത്തിയില്‍ നിന്നും മനസ്സിലാക്കണം. മുന്നിലിരിക്കുന്ന വണ്ടി ബ്രേക്ക് ചെയ്യുമോ എന്നു ബ്രേക്ക് ലൈറ്റ് നോക്കി മനസ്സിലാക്കുന്നതും ഇതില്‍ പെടും.

ഇതൊക്കെയും ക്ഷണനേരത്തിനുള്ളിലാണു ഒരു ഡ്രൈവര്‍ നടപ്പക്കേണ്ടത് അതിവിദഗ്ദമായി ഈ തത്വങ്ങള്‍ നടപ്പാക്കുന്ന ഒരുവനാണു ഒരു മികച്ച ഡ്രൈവര്‍.

Loading...

More News