പരശുരാമൻ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായത്; പുതിയ കണ്ടെത്തൽ ഇങ്ങനെ....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:14 pm

Menu

Published on March 9, 2018 at 9:39 am

പരശുരാമൻ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായത്; പുതിയ കണ്ടെത്തൽ ഇങ്ങനെ….!

how-to-born-kerala-new-research

കേരളം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആദ്യം മനസില്‍ തെളിയുന്ന ഉത്തരം പരശുരാമന്‍ മഴുവെറിഞ്ഞാണെന്നാണ്. എന്നാൽ പുതിയ ചില കണ്ടെത്തലുകൾ പ്രകാരം പരശുരാമൻ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായെതെന്നാണ്. പുരാവസ്തുശാസ്ത്രജ്ഞന്‍ പ്രൊഫ.പി രാജേന്ദ്രന്‍ രചിച്ച ‘അണ്‍റാവലിംഗ് ദ പാസ്റ്റ്; ആര്‍ക്കിയോളജി ഓഫ് കേരളം ആന്‍ഡ് ദ അഡ്ജസന്റ് റീജിയണ്‍സ് ഇന്‍ സൗത്ത് ഇന്ത്യ’ എന്ന ഗ്രന്ഥത്തിലാണ് ഈ പുതിയ കണ്ടെത്തൽ. കടലിലനടിയലല്ലാത്ത കേരളത്തെ എങ്ങിനെയാണ് മഴുവെറിഞ്ഞ് പുറത്തെത്തിച്ചത് എന്ന ചേദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കേരളം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയിൽ ആയിരുന്നില്ലെന്നാണ് കണ്ടെത്തിയത്. മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നുവെന്നും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പുസ്തകത്തിൽ പറയുന്നു. കേരളത്തിൽ വെള്ളാരങ്കലുകള്‍ കൊണ്ട് ശിലായുധങ്ങള്‍ നിർമ്മിച്ചിരുന്നു. പാലക്കാട്, കോട്ടയം, മലപ്പുറം,തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ പല സ്ഥലങ്ങളിൽ നിന്നും ഖനന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

Loading...

More News