നിങ്ങൾ ടങ് ക്ലീനര്‍ ഉപയോഗിക്കുന്നവരാണോ?? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം how to clean tongue cleaner

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2019 4:20 am

Menu

Published on June 18, 2019 at 3:46 pm

നിങ്ങൾ ടങ് ക്ലീനര്‍ ഉപയോഗിക്കുന്നവരാണോ?? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

how-to-clean-tongue-cleaner

വായുടെ ശുചിത്വത്തില്‍ പ്രധാനപ്പെട്ടതാണ് നാവ് വൃത്തിയാക്കുന്നത്. ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതിനൊപ്പം തന്നെ നാവും വൃത്തിയാക്കണം. വൃത്തിയാക്കല്‍ ശരിയായില്ലെങ്കില്‍ നാവില്‍ പൂപ്പല്‍ ബാധ ഉണ്ടാകാം. ഇത് വായിലെ ദുര്‍ഗന്ധത്തിന് കാരണമാകും. പല്ല് വൃത്തിയാക്കുന്നതിനൊപ്പം ടൂത്ത് ബ്രഷ് ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നതാണ് ഏറ്റവും നല്ലത്.

ചില ബ്രഷുകളുടെ പിറകിലുള്ള നാവ് വൃത്തിയാക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ടങ് ക്ലീനര്‍ ഉപയോഗിച്ച് ശക്തമായി നാവ് വൃത്തിയാക്കുമ്പോള്‍ നാവിലെ രസമുകിളങ്ങള്‍ക്ക് നാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ചില സാഹചര്യങ്ങളില്‍ നാവില്‍ മുറിവുണ്ടായേക്കാം. ടങ് ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ സാവധാനം സമ്മര്‍ദ്ദം ഏല്‍പ്പിക്കാതെ വേണം ഉപയോഗിക്കാന്‍. സ്റ്റീലിനേക്കാള്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.

നാവ് ക്ലീന്‍ ചെയ്യുമ്പോള്‍ പല തവണ വടിക്കേണ്ട കാര്യമില്ല. പകരം ഒന്നോ രണ്ടോ തവണ മൃദുവായി വടിച്ചാല്‍ മതിയാകും. ഈര്‍ക്കിലി ഉപയോഗിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് മൂന്നുവയസുവരെ നാവ് വടിക്കേണ്ട കാര്യമില്ല. മൂന്നുവയസിനു ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാം.

Loading...

More News