മെലിഞ്ഞവർക്ക് തടി കൂട്ടാൻ ഇതാ ചില എളുപ്പമാർഗ്ഗങ്ങൾ...!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2019 4:09 pm

Menu

Published on April 6, 2019 at 9:00 am

മെലിഞ്ഞവർക്ക് തടി കൂട്ടാൻ ഇതാ ചില എളുപ്പമാർഗ്ഗങ്ങൾ…!

how-to-gain-fat

തടിയില്ലായ്മ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. തടിച്ചവർ എങ്ങനെയെങ്കിലും മെലിഞ്ഞാൽ മതിയെന്ന് വിചാരിക്കുന്നവരായിരിക്കും. മെലിഞ്ഞവരാണെങ്കിൽ എങ്ങനെയെങ്കിലും തടിക്കണമെന്നും ആഗ്രഹിക്കുന്നവരായിരിക്കും. ഭക്ഷണം തന്നെയാണ് തടി കൂട്ടാനുള്ള ഏറ്റവും നല്ല വഴി. ചിലയാളുകൾ എത്ര കഴിച്ചാലും തടി വെയ്ക്കില്ല. അവർ മെലിഞ്ഞ് തന്നെയിരിക്കും. ഒരുവിധത്തിൽ പറഞ്ഞാൽ തടി കുറയ്ക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് തടി കൂട്ടുന്നതിന്. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം ഒരു പരിഹാരമുണ്ട്.തടി വർദ്ധിപ്പിക്കണമെങ്കിൽ ഭക്ഷണത്തോടൊപ്പം തന്നെ വ്യായാമവും ആവശ്യമാണ്. ഭക്ഷണം മാത്രം കഴിച്ചത് കൊണ്ട് അത് തടി വർദ്ധിപ്പിക്കില്ല. ദിവസവും രണ്ട് ഗ്ലാസ് പാലെങ്കിലും കുടിക്കാൻ ശ്രമിക്കുക. അതിനൊപ്പം ചായയും കാപ്പിയും ഒഴിവാക്കാനും ശ്രമിക്കുക. പാലിൽ പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ഏതൊരാളെയും തടിപ്പിക്കുക തന്നെ ചെയ്യും. മുട്ടയും തടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. മുട്ടയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നല്ല കൊഴുപ്പിനെയാണ് ശരീരത്തിന് പ്രദാനം ചെയ്യുന്നത്. പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണം ചെയ്യും.ശരീരത്തിന് വേണ്ട ഊർജ്ജം നൽകാൻ കഴിവുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് പുരുഷന്മാരിൽ തടി കൂട്ടാൻ സഹായിക്കും. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് നല്ലതാണ്. ഉണക്കിയ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് കൂടുതൽ നല്ലതാണ്. ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൻറെ അളവിൽ മാറ്റം വരുത്തേണ്ടതാണ്. ഒരിക്കലും കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് ഒറ്റയടിക്ക് വർദ്ധിപ്പിക്കാൻ പാടില്ല. ചോറാണെങ്കിൽ പോലും ദിവസം തോറും അതിൻറെ അളവ് വർദ്ധിപ്പിച്ച് കൊണ്ടുവരണം.തടി കൂട്ടുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും ഏത്തപ്പഴം നല്ലതാണ് .ദിവസവും വാഴപ്പഴം കഴിക്കുന്നത് എല്ലാ അർത്ഥത്തിലും തടി വർദ്ധിപ്പിക്കാൻ സഹായിക്കും. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കപ്പ എന്നിവ പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതും തടി വർദ്ധിക്കാൻ സഹായിക്കും.പൈനാപ്പിള്‍, ആവക്കാഡോ, മുന്തിരി എന്നീ ജ്യൂസുകൾ തടി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകി ശരീരത്തിന്റെ തളര്‍ച്ച മാറ്റാൻ സാഹായിക്കും. ധാരാളം പ്രോട്ടീനും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള മത്സ്യവും മാംസവും കഴിക്കുന്നത് തടി വർദ്ധിപ്പിക്കാൻ കൂടുതൽ സഹായിക്കും.

Loading...

More News