ചർമത്തിന് നിറം വെക്കാൻ മുരിങ്ങയിലയും പനിനീരും… how to get fair skin with drumstick leaves

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2020 12:38 pm

Menu

Published on September 9, 2019 at 6:01 pm

ചർമത്തിന് നിറം വെക്കാൻ മുരിങ്ങയിലയും പനിനീരും…

how-to-get-fair-skin-with-drumstick-leaves

നല്ല നിറം, വെളുത്ത നിറം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. കറുപ്പിന് ഏഴഴക് എന്നു പറുമ്പോഴും വെളുത്ത നിറത്തിനായി ശ്രമിയ്ക്കുന്നവര്‍ കുറവല്ല. ഇതിനായി ക്രീമുകളും ബ്യൂട്ടി പാര്‍ലര്‍ പരീക്ഷണങ്ങളുമെല്ലാം പലരും ചെയ്യുന്ന വഴികളാണ്. നല്ല നിറമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതു പാരമ്പര്യവും ചര്‍മ സംരക്ഷണവും നല്ല ഭക്ഷണവുമെല്ലാം പെടുന്ന ചിലതാണ്.

പണ്ടു കാലത്ത് നമ്മുടെ മുതുമുത്തശ്ശിമാര്‍ അനുവര്‍ത്തിച്ചിരുന്ന പല സൗന്ദര്യ സംരക്ഷണ വഴികളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. ഇതിനുള്ള ചേരുവകളാകട്ടെ, തീര്‍ത്തും ശുദ്ധവും. തൊടിയില്‍ നിന്നും അടുക്കളയില്‍ നിന്നുമെല്ലാം ഉപയോഗിയ്ക്കുന്നതും. നല്ല നിറത്തിനായി തികച്ചും നാടന്‍ രീതിയിലെ ഒരു പ്രയോഗമുണ്ട്. നമ്മുടെ മുരിങ്ങയില ഉപയോഗിച്ചു ചെയ്യുന്ന ഒന്ന്.

മുരിങ്ങയില

നല്ലൊരു ഭക്ഷണ വസ്തുവാണ് മുരിങ്ങയില എന്നു നമുക്കറിയാം. ഇതില്‍ അയേണ്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പലതുമുണ്ട്. എ്ന്നാല്‍ ചര്‍മ സംരക്ഷണത്തിനു പറ്റിയ നല്ലൊരു വസ്തു കൂടിയാണിത്. ചര്‍മത്തിന് നിറം നല്‍കാനും ചര്‍മത്തിലെ പാടുകള്‍ അകറ്റാനുമെല്ലാം കഴിയുന്ന ഒന്നാണ് മുരിങ്ങിയില. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിനു പ്രധാന ഗുണം നല്‍കുന്നത്. നല്ല നിറത്തിനായി മുരിങ്ങയില ഉപയോഗിച്ച് ഒരു കൂട്ടുണ്ടാക്കാം.

മുരിങ്ങയിലയ്‌ക്കൊപ്പം പനിനീര്

മുരിങ്ങയിലയ്‌ക്കൊപ്പം പനിനീര് അഥവാ റോസ് വാട്ടറും ഇതില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇതും ഏറെ നല്ലതു തന്നെയാണ്. ചര്‍മ സംരക്ഷണത്തിനും സൗന്ദര്യവര്‍ദ്ധനവിനുമെല്ലാം ഏറെ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ഇത് ചര്‍മത്തിന് നല്ല തിളക്കവും മിനുക്കവും നല്‍കാനും ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ മാററാനും നല്ലതാണ്. ചര്‍മം വൃത്തിയാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

മുരിങ്ങയിലയും ഒപ്പം പനിനീരും ചേര്‍ത്തുള്ള മിശ്രിതമാണ് നല്ല നിറത്തിനായി ഉപയോഗിയ്ക്കുന്നത്. ഇതുണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്. മുരിങ്ങയില നല്ല പോലെ അരച്ചെടുക്കുക. ഇതു പനിനീരു ചേര്‍ത്താണ് അരയ്‌ക്കേണ്ടത്. ഇതില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്തു മുഖത്തിടുക.

മഞ്ഞൾ

മഞ്ഞളും പണ്ടു കാലം മുതല്‍ തന്നേ നിറത്തിനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ചര്‍മത്തിലെ അണുബാധകള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. നിറത്തിനൊപ്പം അണുബാധകളെ തടയുന്ന ഒന്ന്.

നല്ല നിറത്തിനു മാത്രമല്ല, ചര്‍മത്തിലെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. മുഖത്തെ കറുത്ത പാടുകളും കുത്തുകളുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് മിനുക്കവും തിളക്കവും നല്‍കുന്ന ഒന്നു കൂടിയാണ് മുരിങ്ങയിലയും പനിനീരും ഒപ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത ഈ പ്രത്യേക മിശ്രിതം. ഇതു ദിവസവും മുഖത്തിടാം. അല്‍പകാലം അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. യാതൊരു ദോഷവും വരുത്താത്ത ഒന്നു കൂടിയാണിത്. ഏതു പ്രായക്കാര്‍ക്കും ഉപയോഗിയ്ക്കാന്‍ സുരക്ഷിതമായ ഒന്നു കൂടിയാണിത്.

Loading...

More News