how to identify adulterated rice and salt

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:26 am

Menu

Published on July 2, 2018 at 1:10 pm

അരിയിലും ഉപ്പിലും മായം ചേർത്തിട്ടുണ്ടോ..? തിരിച്ചറിയാൻ ചില വഴികൾ

how-to-identify-adulterated-rice-and-salt

ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇന്ന് വിപണിയിൽ വാങ്ങാൻ കഴിയുന്ന സകല സാധനങ്ങളിലും വൻ തോതിൽ മായം ചേർക്കപ്പെടുന്നുണ്ട്. ഫോർമാലിൻ ചേർത്ത മൽസ്യം ഏറെ ഭീതിയോടെയാണ് നമ്മൾ ചർച്ചചെയ്തത്.
ഈ സാഹചര്യത്തിൽ നമ്മുടെ നിത്യോപയോഗ സാധനങ്ങളായ അരിയിലെയും ഉപ്പിലെയും മായം കണ്ടെത്താൻ ചില വഴികൾ ഉണ്ട്.

അരി

അരിയിൽ കാണുന്ന മായം പലതും ഏറെ അപകടകാരികളാണെന്ന് ആദ്യമേ പറയട്ടെ. മട്ടയരിയിൽ നിറം ലഭിക്കുന്നതിനായി റെഡ് ഓക്സൈഡ് ഉൾപ്പെടെയുള്ള വസ്തുക്കളും വെള്ളയരിയിൽ കാത്സ്യം കാര്‍ബണേറ്റ് പോലുള്ള വസ്തുക്കളുമാണു ചേർക്കുക. മട്ടയരിക്കു സാധാരണയുണ്ടാകുന്ന നിറത്തേക്കാള്‍ ചുവപ്പ് നിറം കൂടുതലാണെങ്കില്‍ മായമുണ്ടെന്ന് അര്‍ഥം. മായമില്ലാത്ത മട്ടയരിക്കു ബ്രൗണ്‍ കലര്‍ന്ന നിറമായിരിക്കും. അരി പലവട്ടം ഉലച്ചുകഴുകി ഉപയോഗിക്കുകയെന്നതാണു മായത്തെ തുരത്തുന്നതിനുള്ള മാര്‍ഗം.

ഉപ്പ്

ഉപ്പിനു നിറം ലഭിക്കാന്‍ കാത്സ്യം കാര്‍ബണേറ്റ് ചേർത്തിട്ടുണ്ടെങ്കിൽ അതു വീട്ടില്‍ തന്നെ തിരിച്ചറിയാം. ഉപ്പ്, വെള്ളത്തില്‍ കലക്കുമ്പോൾ ലായനിക്കു വെളുത്ത നിറം വന്നാല്‍ മായമുണ്ട്. സാധാരണ വെള്ളത്തിന്റെ നിറം തന്നെയാണെങ്കില്‍ മായമില്ലെന്ന് ഉറപ്പിക്കാം. ഒരു പാത്രത്തിൽ ഉപ്പുകലക്കി വയ്ക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ വെളുത്തനിറത്തിൽ മായം മുകളിൽ അടിയും. ലായനിയുടെ ഈ ഭാഗം ഊറ്റിക്കളഞ്ഞു താഴത്തെനേർമയുള്ള വെള്ളം ഉപയോഗിക്കാം.

Loading...

More News