കേടായ മീന്‍ എങ്ങിനെ തിരിച്ചറിയാം?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:03 am

Menu

Published on January 5, 2018 at 5:26 pm

കേടായ മീന്‍ എങ്ങിനെ തിരിച്ചറിയാം?

how-to-identify-bad-fish

ട്രോളിങ്ങ് സമയത്താണ് നമ്മുടെ നാട്ടില്‍ പ്രധാനമായും കേടായ മത്സ്യങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ തളിച്ച് മീന്‍ സൂക്ഷിക്കുന്ന രീതിയാണ് ഈ സമയത്ത് കണ്ടുവരുന്നത്.

എങ്കിലും പലപ്പോഴും കേടായ മത്സ്യമാണ് മാര്‍ക്കറ്റില്‍ നിന്ന് നമുക്ക് ലഭിക്കുക. മീന്‍ വാങ്ങുമ്പോള്‍ അത് നല്ലതാണോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നല്ലപോലെ നോക്കി വാങ്ങിയാല്‍ അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടാം.

ദുര്‍ഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീന്‍ വാങ്ങരുത്. എന്നാല്‍ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ലെന്നാണ് പറയുന്നത്. ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കില്‍ മത്സ്യം ശുദ്ധവും പുതിയതുമാണ്. പഴകുന്തോറും ചെകിളപ്പൂക്കള്‍ക്ക് നിറം മങ്ങും, വെളുപ്പ് പടരും.

കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. കണ്ണ് ഉള്ളോട്ട് വലിഞ്ഞിരിപ്പുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കില്‍ മീന്‍ കേടായിട്ടുണ്ട്. കൂടുതല്‍ കേടാവുന്തോറും കണ്ണ് കൂടുതല്‍ അകത്തേക്ക് വലിയും.

അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീന്‍ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമര്‍ത്തി നോക്കുക, ആ ഭാഗം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളില്‍ അമോണിയയും ഫോര്‍മാലിനുമൊക്കെ കാണും.

തൊലിയുള്ളവയാണെങ്കില്‍ അത് ചുളിഞ്ഞാല്‍ മനസ്സിലാക്കാം മീന്‍ കരയ്ക്ക് കയറിയിട്ട് ദിവസങ്ങളായെന്ന്. ചെകിളയാണെങ്കില്‍ അതും പഴകുന്തോറും അടര്‍ന്നുതുടങ്ങും.

കച്ചവടക്കാര്‍ മുറിക്കുമ്പോഴും ശ്രദ്ധിക്കണം. മാംസം വെളുത്തിരിക്കുന്നുവെങ്കില്‍ നല്ലതാണ്. ഇരുണ്ടുതുടങ്ങിയാല്‍ കേടുവന്നുതുടങ്ങിയെന്ന് അര്‍ത്ഥം. എന്നാല്‍ ചെറുതായി കറുത്തും ചുവന്നും മാംസമുള്ള മീനുകളുമുണ്ട്.

വാങ്ങുന്ന മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുന്നതാണ് നല്ലത്.

Loading...

More News