ഭക്ഷണം കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം; എന്നാല്‍ ഫ്രിഡ്ജിനെ സൂക്ഷിക്കേണ്ടതെങ്ങിനെയെന്ന് അറിയാമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:40 am

Menu

Published on September 7, 2017 at 5:56 pm

ഭക്ഷണം കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം; എന്നാല്‍ ഫ്രിഡ്ജിനെ സൂക്ഷിക്കേണ്ടതെങ്ങിനെയെന്ന് അറിയാമോ?

how-to-preserve-fridge-properly-tips-to-defrost-fridge-cleaning-tips

ഭക്ഷണം കേടുവരാതിരിക്കാനായി നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ ഭക്ഷണം എങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നതിനെ കുറിച്ചുള്ള കൃത്യമായ അറിവ് ഓരോരുത്തര്‍ക്കും ആവശ്യമാണ്. രോഗങ്ങള്‍ വരാതിരിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാനും ഇത് സഹായിക്കും.

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വെവ്വേറെ വെയ്ക്കുക. പച്ചക്കറികള്‍ ഏറ്റവും താഴത്തെ തട്ടില്‍ വയ്ക്കുന്നതാണ് ഉത്തമം. അവിടെ ഊഷ്മാവ് പത്തു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കും. ആ തണുപ്പാണ് പച്ചക്കറികള്‍ക്ക് നല്ലത്.

തൈര്, വെണ്ണ, ചീസ്, പാല്‍ എന്നിവ ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. വെള്ളം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കറിപ്പൊടികള്‍ എന്നിവ ഡോറിന്റെ വശങ്ങളിലുള്ള റാക്കുകളില്‍ വയ്ക്കുക. ചില്ലു കുപ്പികള്‍ ഒരിക്കലും ഫ്രീസറില്‍ വയ്ക്കരുത്. തണുപ്പു കൂടി കുപ്പി പൊട്ടാന്‍ സാധ്യതയുണ്ട്.

ഫ്രീസറിന്റെ തൊട്ടു താഴെ മുട്ടകള്‍ വച്ചാല്‍ തണുപ്പു കൂടി പൊട്ടാനുള്ള സാധ്യതയുള്ളതുകൊണ്ട് നടുവിലെ ഷെല്‍ഫില്‍ വയ്ക്കുക.

ഫ്രിഡ്ജില്‍ നിന്നെടുത്ത ആഹാര സാധനങ്ങള്‍ നേരിട്ടു ചൂടാക്കാതെ ഡബിള്‍ ബോയിലിങ് വഴി ചൂടാക്കുന്നതാണ് ആരോഗ്യകരം. ഫ്രിഡ്ജില്‍ നിന്നെടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കരുത്. പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വയ്ക്കണമെന്നുണ്ടെങ്കില്‍ ചൂടാറിയാലുടന്‍തന്നെ വയ്ക്കുക.

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ടോ ക്ലിങ്ഫിലിം കൊണ്ടോ പാത്രത്തിന്റെ അടപ്പുകൊണ്ടോ അടച്ചുവയ്ക്കുക. ഭക്ഷണത്തിലെ ഈര്‍പ്പം നഷ്ടപ്പെട്ട് ചീത്തയാകാന്‍ സാധ്യതയുണ്ട്.

പാകം ചെയ്യാത്ത ഇറച്ചി കവറുകളിലാക്കി നന്നായി പൊതിഞ്ഞു മാത്രമേ ഫ്രീസറില്‍ സൂക്ഷിക്കാവൂ. കാനുകളിലേയും ടിന്നുകളിലേയും ഭക്ഷണം ഉപയോഗിച്ചു കഴിഞ്ഞ് ബാക്കി വന്നാല്‍ നന്നായി അടച്ചോ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയോ സൂക്ഷിക്കണം. പാകം ചെയ്തതും ചെയ്യാത്തതും ഒരുമിച്ച് ഒരേ റാക്കില്‍ സൂക്ഷിക്കരുത്.

Loading...

More News