സ്ട്രെച്ച്മാര്‍ക്സ് ആണോ നിങ്ങളെ അലട്ടുന്നത് ; പരിഹാരം ഇതാ how to prevent stretch marks while losing weight

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2019 2:07 pm

Menu

Published on September 23, 2019 at 10:43 am

സ്ട്രെച്ച്മാര്‍ക്സ് ആണോ നിങ്ങളെ അലട്ടുന്നത് ; പരിഹാരം ഇതാ

how-to-prevent-stretch-marks-while-losing-weight

വണ്ണം എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ മറ്റ് പല വിധത്തിലുള്ള പാർശ്വഫലങ്ങൾ ചില്ലറയല്ല. എങ്കിലും എല്ലാവരും ഭാരം കുറക്കുന്നതിന് നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. എന്നാൽ തടി കൂടിയ ഒരു വ്യക്തി തടി കുറക്കുമ്പോൾ അത് പലപ്പോഴും സ്ട്രെച്ച് മാർക്സ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്നുള്ളത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

പ്രസവ ശേഷം ഉണ്ടാവുന്ന സ്ട്രെച്ച് മാർക്കുകൾ പോലുള്ള അവസ്ഥകളും വളരെയധികം ആത്മവിശ്വാസം കളയുന്നവയാണ്. പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമ്മത്തിൻറെ ഇലാസ്തികത നഷ്ടമാവുന്ന അവസ്ഥയാണ് സ്ട്രെച്ച് മാർക്സ് ആയി മാറുന്നത്. വയർ, സ്തനങ്ങൾ, തുട, നിതംബം എന്നീ ഭാഗങ്ങളിൽ ആണ് സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാവുന്നത്. ഇതിനെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ളത് പലർക്കും അറിയാത്ത ഒന്നാണ്. പെട്ടെന്ന് തടി കുറയുന്ന അവസ്ഥകൾ ഉള്ളവരിലാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എങ്ങനെ ഇതിനെ ഇല്ലാതാക്കാം എന്ന് നോക്കാവുന്നതാണ്. പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

വെള്ളം ധാരാളം കുടിക്കുക

സ്ട്രെച്ച് മാർക്സ് ഉള്ളവർ എന്തുകൊണ്ടും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ചർമ്മത്തിന് നല്ല മാര്‍ദ്ദവവും നൽകുന്നു. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ട്രെച്ച് മാർക്സിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിന് നല്ല മൃദുത്വം നൽകുന്നു.

വ്യായാമം

സ്ട്രെച്ച് മാർക്സിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കണം. ഇത് ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മസിലുകൾ ടൈറ്റ് ആവുന്നതിനും ചർമ്മത്തിന് മുറുക്കം കിട്ടുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ സ്ട്രെച്ച് മാർക്സ് ഇല്ലാതാക്കുന്നതിന് കഴിയുന്നുണ്ട്.

ആവണക്കെണ്ണ

ചർമസംരക്ഷണത്തിന് ആവണക്കെണ്ണ നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവണക്കെണ്ണ ഉപയോഗിക്കാവുന്നതാണ്. ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതില്‍ മുന്നിലാണ് ആവണക്കെണ്ണ. അല്‍പം ആവണക്കെണ്ണ കൈയ്യില്‍ എടുത്ത് സ്‌ട്രെച്ച് മാര്‍ക്കില്‍ പുരട്ടി നല്ലതു പോലെ പുരട്ടുക. 10 മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയാം.

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുത്ത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്ട്രെച്ച് മാർക്സിനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള മാത്രം എടുത്ത് ബ്രഷ് ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ചർമ്മത്തിലെ സ്ട്രെച്ച് മാർക്സ് ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ്.

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊന്ന്. നാരങ്ങ നീരില്‍ മുഴുവന്‍ സൗന്ദര്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. അല്‍പം നാരങ്ങ നീര് എടുത്ത് വയറിനു മുകളില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം വെള്ളരിയ്ക്ക നീരും തേച്ച് പിടിപ്പിക്കണം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

പഞ്ചസാര

പഞ്ചസാര ഉപയോഗിച്ചും സ്‌ട്രെച്ച് മാര്‍ക്‌സ് മുഴുവന്‍ മാറ്റാം. പഞ്ചസാരയില്‍ അല്‍പം ബദാം എണ്ണയും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസം കഴിയുന്തോറും സ്‌ട്രെച്ച് മാര്‍ക്ക് കുറയാന്‍ സഹായിക്കുന്നു.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീരാണ് സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്ന മറ്റൊന്ന്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിച്ച് അതുപയോഗിച്ച് മസ്സാജ് ചെയ്യാം. ദിവസവും 10 മിനിട്ട് ചെയ്താല്‍ അത് സ്‌ട്രെച്ച് മാര്‍ക്കിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കും.

Loading...

More News