അമ്പലത്തിൽ നിന്ന് പ്രസാദം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക how to receive prasadam

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:11 pm

Menu

Published on July 22, 2019 at 4:56 pm

അമ്പലത്തിൽ നിന്ന് പ്രസാദം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

how-to-receive-prasadam

ക്ഷേത്രദർശനത്തിന്റെ ഭാഗമായിട്ടുള്ള പ്രധാനപ്പെട്ട ചടങ്ങാണ് തീർഥജലം സ്വീകരിക്കുന്നത്. അൽപം തീർഥം മാത്രമേ ആവശ്യമുള്ളൂ. വലതുകയ്യിലാണു സ്വീകരിക്കേണ്ടത്. ചുണ്ടുകൾ മാത്രം നനയുന്ന തരത്തിൽ തീർഥസേവ മതി. തുടർന്ന് മുഖത്തിലും ശിരസ്സിലും സ്പർശിച്ച് ശേഷമുള്ളതു മാറിടത്തേക്കാണു തളിക്കേണ്ടത്, തലയിലല്ല തളിക്കേണ്ടത്.

ഭഗവാന്റെ പ്രസാദമായാണു ചന്ദനം സ്വീകരിക്കപ്പെടുന്നത്. വലതുകയ്യിൽ വാങ്ങുന്ന ചന്ദനം ഇടതുകയ്യിലേക്കു പകർന്ന് വലതുകയ്യിലെ മോതിരവിരലിന്റെ അഗ്രം കൊണ്ട് നെറ്റിയിൽ തൊടണം. സ്ത്രീകൾ നെറ്റിക്കു പുറമേ കഴുത്തിലും പുരുഷന്മാർ മാറിലുമാണു തൊടേണ്ടത്.

പൂജിച്ച പുഷ്പങ്ങളും വലതുകയ്യിൽ സ്വീകരിച്ച് ഇടതുകയ്യിലേക്ക് മാറ്റണം. വലതുകൈ കൊണ്ടു പുഷ്പമെടുത്ത് ഇടത്തേ ചെവിയിലും പിന്നീട് വലത്തേ ചെവിയിലും ശിരസ്സിലും വയ്ക്കുക. സ്ത്രീകൾ ഇതുപോലെ വലതുകയ്യിൽ സ്വീകരിച്ച് ഇടതുകയ്യിലേക്കു മാറ്റി വലതുകൈ കൊണ്ട് പുഷ്പമെടുത്ത് മുടിയിലും പിന്നീട് ഇടതുചെവിയിലും വലതുചെവിയിലും വയ്ക്കണം. ബാക്കി വരുന്ന പുഷ്പങ്ങൾ തറയിൽ ഉപേക്ഷിക്കാൻ പാടില്ല. പൂജിച്ച പുഷ്പങ്ങളെ ചവിട്ടാനും പാടില്ല. പ്രസാദം സ്വീകരിച്ച് പുറത്തേക്കു പോകുമ്പോൾ മൂന്നു പടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ചു വേണം പോകാൻ.

Loading...

More News