ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 10:44 am

Menu

Published on February 6, 2018 at 4:14 pm

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍?

how-to-remove-food-stuck-in-the-throat

പലപ്പോഴും നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആഹാരം തൊണ്ടയില്‍ കുടുങ്ങുന്നത് സാധാരണമാണ്. ചിലപ്പോള്‍ വലിയ കാര്യമാക്കാനില്ലെങ്കിലും തൊണ്ടയില്‍ കുടുങ്ങുന്ന ഭക്ഷണം കൃത്യമായി നീക്കം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ശ്വാസതടസം ഉണ്ടാക്കുകയും ജീവന്‍ വരെ അപകടത്തിലാക്കുകയും ചെയ്യും.

അശ്രദ്ധയാണ് പലപ്പോഴും ഇതിലേക്ക് നയിക്കുന്നത്. ചെറിയ അശ്രദ്ധകൊണ്ട് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനിടയാക്കും. ഭക്ഷണമുള്‍പ്പെടെയുളളവ തൊണ്ടയില്‍ കുടുങ്ങുകയാണെങ്കില്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാാം.

1. തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മാത്രം കൈ കൊണ്ട് പുറത്ത് പലതവണ തട്ടിയ ശേഷം കയ്യിട്ട് എടുക്കാന്‍ ശ്രമിക്കുക.

2. ഭക്ഷണം പുറത്തുവന്നില്ലെങ്കില്‍ ആളിനെ തലകുനിച്ചു നിര്‍ത്തി പുറകില്‍ നിന്നും വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടി വെച്ച് മറ്റേ കൈ അതിനു മേലെ പിടിച്ച് വയര്‍ ശക്തിയായി അമര്‍ത്തുക. ഭക്ഷണം പുറത്തു വന്നില്ലെങ്കില്‍ രണ്ടു മൂന്നു തവണ ഇത് ആവര്‍ത്തിക്കാം. ഗര്‍ഭിണികള്‍ക്കാണെങ്കില്‍ വയറില്‍ അമര്‍ത്തുന്നതിന് പകരം നെഞ്ചില്‍ അമര്‍ത്താം.

3. ഭക്ഷണം പുറത്തു വരത്തക്ക രീതിയില്‍ ശക്തിയായി ചുമയ്ക്കുക.

4. ഭക്ഷണം കുടുങ്ങിയ ഉടനെ തണുത്ത വെളളം കുടിക്കുന്നത് നല്ലതാണ്. ഇത് കാരണം തൊണ്ടയുടെ വ്യാപ്തി വര്‍ദ്ധിക്കും. അപ്പോള്‍ ഭക്ഷണം എളുപ്പത്തില്‍ പുറത്തെടുക്കാം.

Loading...

More News