ഒരു ഫോണില്‍ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം .....!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:47 pm

Menu

Published on April 25, 2018 at 11:17 am

ഒരു ഫോണില്‍ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം …..!!!

how-to-run-two-whatsapp-accounts-on-one-phone

ഇന്നത്തെ കാലത്ത് എല്ലാവരും ഉപയോഗിക്കുന്ന ഒരു മെസേജിങ് ആപ്പാണ് വാട്സ് ആപ്പ്.വെറും സന്ദേശങ്ങള്‍ കൈമാറുക എന്നതിനപ്പുറത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ വാട്സ് ആപ്പ് ഉപയോഗിച്ചു വരുന്നു. ജീവനക്കാര്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. കച്ചവട മാര്‍ഗമായും ചെലവുകുറച്ച് പരസ്യം ചെയ്യാനും ഇന്ന് വാട്സ് ആപ്പ് സഹായിക്കുന്നു. പല ഫോണുകളും ഡ്യൂവല്‍ സിം സൗകര്യമുള്ളവയാണ്. ഒന്ന് ഓഫീസ് അവശ്യത്തിനും മറ്റൊന്ന് സ്വകാര്യ ആവശ്യത്തിനുമായാണ് പലരും ഉപയോഗിക്കുന്നത്. അതിനാല്‍ പല ടെക്കികളും ഡ്യൂവല്‍ സിമ്മുപോലെ വാട്സ് ആപ്പും ഡ്യൂവലാകാന്‍ ആഗ്രഹിക്കുന്നു. അതായത് ഒരു സ്മാര്ട്ട് ഫോണില്‍ രണ്ട് വാട്സ് ആപ്പ് അക്കൗണ്ടുകള്‍ പ്രവൃത്തിപ്പിക്കുക.എന്നാല്‍ നിലവില്‍ ഒരു അക്കൗണ്ട് മാത്രമേ വാട്ട്സ്ആപ്പ് ഔദ്യോഗികമായി ഒരു ഫോണിൽ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. ഇതിനും പരിഹാരമുണ്ട്. അതിനായി ഇക്കാര്യങ്ങൾ ചെയ്‌താൽ മതി.

1. നിങ്ങളുടെ വാട്സ് ആപ്പ് ഡാറ്റ മുഴുവന്‍ ബാക്കപ്പ് ചെയ്യുക.

2. Settings>apps>Whatsapp>clear Data എന്നതില്‍ പോയി എല്ലാ വാട്സ് ആപ്പ് ഡാറ്റകളും ഡിലീറ്റ് ചെയ്യുക.

3. /sdcard/whatsapp directory എന്നത് /sdcard/OGWhatsApp എന്നതായി പുനര്‍നാമകരണം ടെയ്യുക. ഇതിനായി നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിനായി ഉളള ഏതു ഫയര്‍ മാനേജറും ഉപയോഗിക്കാവുന്നതാണ്.

4. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്നും ശരിയായ വാട്സ് ആപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇനി നിങ്ങള്‍ക്ക് OG വാട്സ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം.

5. അതിനു ശേഷം ആദ്യ വാട്സ് ആപ്പ് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ OG വാട്സ് ആപ്പ് സ്ഥിരീകരിക്കുക.

6. ഇനി ഔദ്യോഗിക വാട്സ് ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നും മറ്റൊരു നമ്പറിനായി വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുക.

ഇങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്യാതെ തന്നെ രണ്ട് വ്യത്യസ്ഥ വാട്സ് ആപ്പ് അക്കൗണ്ടുകള്‍ രണ്ടു നമ്പറുകളിലായി ഒരു ഫോണില്‍ ഉപയോഗിക്കാം.

Loading...

More News