വൈദ്യുതി ഉപയോഗം കുറച്ച് പണം ലാഭിക്കാൻ ചില എളുപ്പ വഴികൾ ഇതാ....

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:45 pm

Menu

Published on March 8, 2018 at 4:15 pm

വൈദ്യുതി ഉപയോഗം കുറച്ച് പണം ലാഭിക്കാൻ ചില എളുപ്പ വഴികൾ ഇതാ….

how-to-save-on-your-electric-bill-2

വൈദ്യുതി ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ഇന്ന് നമുക്ക് ഓർക്കാൻ പോലും കഴിയില്ല. എങ്കിലും വൈദ്യുതി ബിൽ കൂടുന്നത് നമ്മുടെ നിത്യ ചെലവുകളുടെ താളം പലപ്പോഴും തെറ്റിക്കാറുണ്ട്. എന്നാൽ വൈദ്യുതി സൂക്ഷിച്ച് ഉപയോഗിച്ചാൽ ഒരു പരിധി വരെ കറൻറ് ബിൽ ലാഭിക്കാം.അതിന് ചില എളുപ്പ വഴികൾ ഇതാ…

ഇന്ന് മിക്ക വീടുകളിലും ഉപയോഗിച്ച് വരുന്ന ഒന്നാണ് വാഷിങ്‌മെഷീൻ. ദിവസവുമുള്ള ഇതിൻറെ ഉപയോഗം ഉപേക്ഷിക്കുക. മെഷീൻ നിറയാനുള്ള വസ്ത്രങ്ങൾ ആയ ശേഷം മാത്രം വാഷിങ് മെഷീൻ ഉപയോഗിക്കുക. ഒരു പരിധിവരെ കറൻറ് ബിൽ ലാഭിക്കാൻ എൽ ഇ ഡി ലൈറ്റുകളുടെ ഉപയോഗം സഹായിക്കും. സാധാരണ ബൾബുകളുടെ വൈദ്യുതി ഉപയോഗം എൽ ഇ ഡി ലൈറ്റുകളെ അപേക്ഷിച്ച് കൂടുതലാണ്. വേനൽക്കാലത്ത് എയർകണ്ടീഷൻ ഉപയോഗിക്കുന്നതിന് മുമ്പ് സർവീസ് ചെയ്യുകയും കേടുപാടുകൾ മാറ്റുകയും ചെയ്യുക.ദിവസവും ഇസ്തിരിപ്പെട്ടി ചൂടാക്കുന്നത് ഒഴിവാക്കി ആഴ്ചയിൽ ഒരിക്കൽ എല്ലാം ഇസ്തിരിയിട്ട് വെയ്ക്കുക.

കേടായ പൈപ്പുകളിൽ കൂടി വെള്ളം ചോരുന്നത് വാട്ടർ ടാങ്കിലെ വെള്ളം പെട്ടെന്ന് തീരാൻ കാരണമാകും. ഇത് മൂലം ഇടയ്ക്കിടെ വെള്ളം അടിക്കേണ്ടി വരും. ഇത് വൈദ്യുതി ബിൽ അധികമാവാൻ കാരണമാകും. എസി,ഫാൻ,ലൈറ്റുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ മുറികൾക്ക് മികച്ച വെൻറിലേഷൻ നൽകുക. വീട്ടിലെ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.ഫ്രിഡ്ജ് യഥാര്‍ത്ഥ ഊഷ്മാവില്‍ മാത്രം നിലനിര്‍ത്തുക. ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് 1.5 മുതല്‍ 3.5 വരെ സെല്‍ഷ്യസും ഫ്രീസറിന് -18 സെല്‍ഷ്യസുമായി ക്രമീകരിക്കുക. മൊബൈല്‍ ചാര്‍ജറടക്കം ചാര്‍ജ് ചെയ്യാന്‍ കുത്തുന്ന എല്ലാ ഉപകരണങ്ങളും ചാര്‍ജ് ആയാല്‍ ഉടന്‍ തന്നെ സ്വിച്ച്‌ഓഫ് ചെയ്യുക.പത്തു വർഷത്തിലധികം പഴക്കമുള്ള റഫ്രിജറേറ്ററുകൾ ഒഴിവാക്കി സ്റ്റോർ റേറ്റിങ്ങുള്ള പുതിയവ മാത്രം ഉപയോഗിക്കുക.ഇതു വഴി 30 യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാവുന്നതാണ്.

Loading...

More News